അമുല്‍ പാലിന് രണ്ട് രൂപ വര്‍ധിപ്പിച്ചു

അമുല്‍ പാലിന് ലിറ്ററിന് രണ്ട് രൂപ വര്‍ധിച്ചു. പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഉല്‍പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധനയെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്.) അറിയിച്ചു.

2023 ഫെബ്രുവരിയിലാണ് അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്. അമുല്‍ ഗോള്‍ഡ് പാലിന്റെ വില അരലിറ്ററിന് 33 രൂപയാകും. അമൂല്‍ ശക്തി പാലിന് അരലിറ്ററിന് 30 രൂപയായുമാണ് വില വര്‍ധിക്കുക.


RELATED STORIES