അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മകൾക്ക് ദാരുണാന്ത്യം

റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ച് കയറിയ വാഹനം മറിയുകയായിരുന്നു. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ആന്റിയ ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ബിസ്മിയെയും മുത്തശ്ശി ശോശാമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ എംസി റോഡിൽ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. ശോശാമ്മയെ വെഞ്ഞാറമ്മൂട് മെഡിക്കൽ കോളേജിൽ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. ബിസ്മി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

മറിഞ്ഞ കാറിനടയിൽപ്പെട്ട ആന്റിയയുടെ തലയുടെ ഒരു ഭാഗം അറ്റുപോയ നിലയിലായിരുന്നു. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ വിദ്യാർത്ഥിനിയാണ് ആന്റിയ.


RELATED STORIES