യുവാവ് സ്റ്റേഷനില്‍ വെച്ച്‌ കൈഞരമ്പ് മുറിച്ചു

പത്തനംതിട്ട: ഭാര്യയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍ വെച്ച്‌ കൈഞരമ്പ് മുറിച്ചതായി റിപ്പോർട്ട്. റാന്നി പഴവങ്ങാടി വലിയപറമ്പില്‍പടി ഇടശ്ശേരി മേപ്പുറത്ത് ഹരീഷ് മോഹൻ (34) ആണ് പോലീസ് സ്റ്റേഷനിലെ ശൗചാലയത്തില്‍വെച്ച്‌ കൈയിലെ ഞരമ്പ് മുറിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. ഹരീഷ് ഉപദ്രവിക്കുന്നതായി കാണിച്ച്‌ ഭാര്യ രാവിലെ നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ സ്റ്റേഷനിലെത്തിയ ഹരീഷ് അല്‍പം കഴിഞ്ഞപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്ന് പോലീസുകാരെ അറിയിച്ചു.

തുടർന്ന് ശൗചാലയത്തിനുള്ളില്‍ കയറിയ ഇയാള്‍ കൈയില്‍ ചോരയും ഒലിപ്പിച്ചാണ് ഇറങ്ങി വന്നത്. പോലീസ് ഉടൻതന്നെ ഇയാളെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

RELATED STORIES