മന്ത്രി വീണാ ജോർജ്ജിൻ്റെ ഭർത്താവിനെതിരായ ആരോപണത്തിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി

പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പരസ്യ ആരോപണം നടത്തിയത്. ഈ വിഷയത്തിൽ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തിയാണ്. കൊടുമൺ പഞ്ചായത്ത്‌ പ്രസിഡന്റും മുതിർന്ന നേതാവുമായ കെ.കെ ശ്രീധരനോട്‌ പാർട്ടി വിശദീകരണം തേടും.

ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ സ്റ്റേഡിയം ഭാഗത്ത് ഓവുചാലിൻ്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് ശ്രീധരൻ ആക്ഷേപം ഉന്നയിച്ചത്. സ്വന്തം കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും സിപിഎം നേതാവ് ആരോപിച്ചിരുന്നു.

അതേസമയം, മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഏഴകുളം - കൈപ്പട്ടൂർ റോഡ് നിർമാണം അട്ടിമറിക്കുന്നു എന്നാരോപിച്ച് കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. 40 കോടി ചെലവിട്ടുള്ള റോഡ് നിർമാണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കൊടുമണ്ണിൽ യുഡിഎഫ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്.

RELATED STORIES