ജമ്മുവിൽ നിര്യാതയായ  കെ.എം ഏലിയാമ്മയുടെ സംസ്കാരം ജൂൺ 19 ന്

ജമ്മു &  കാശ്മീർ: കഴിഞ്ഞ 25 വർഷത്തോളമായി ജമ്മുവിൽ സുവിശേഷ പ്രവർത്തനത്തിലും വിദ്യാഭ്യാസ മേഖലയിലും സജീവമായ പാസ്റ്റർ ബിജു വർഗീസിൻ്റെ ഭാര്യ കുമ്പനാട് കരിമ്പ് മണ്ണിൽ പറമ്പിൽ   ഏലിയാമ്മ കെ.എം (48) ജമ്മുവിൽ വെച്ച് ജൂൺ 16 ന് നിര്യാതയായി.

സംസ്കാരം ജൂൺ 19 ന്  കുമ്പനാട്ട് നടക്കും. രാവിലെ 8 ന് കടപ്രയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് ഐപിസി തട്ടയ്ക്കാട് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ജമ്മുവിലെ ആർ.എസ്. പുരയിൽ ഏറ്റവും പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന സെലസ്റ്റിയൽ മിഷൻ സ്കൂളിൻ്റെ മാനേജിംഗ് ഡയറക്ടറായും സുവിശേഷ പ്രവർത്തനത്തിലും ഏറെ സജീവമായിരുന്നു. 

മക്കൾ: എലിസബെത്ത്, എഡ്വിൻ, എഫ്രയിം.

ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.

RELATED STORIES