അയർലൻഡിൽ മലയാളി നേഴ്സ് പ്രസവത്തെ തുടർന്ന് മരിച്ചു

മലയാളി നേഴ്സ് അയർലൻഡിൽ പ്രസവത്തെ തുടർന്ന് മരിച്ചു. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അന്തരിച്ചത്.

നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായിരുന്നു സ്റ്റെഫി ബൈജു.

കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്.

കെറി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്റ്റെഫിയുടെ കുടുംബത്തെ സഹായിക്കാൻ 65,000 യൂറോ സമാഹരിച്ചു.

RELATED STORIES