തിരുവല്ല നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

തിരുവല്ല : നഗരസഭയുടെ പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി അംഗങ്ങൾ മുനിസിപ്പൽ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു.

അഡ്വ.രവി പ്രസാദ്, ജോബി പി തോമസ്, PG സുരേഷ്, ജോൺ വർക്കി, സന്തോഷ് പാലിയേക്കര എന്നിവർ നേതൃത്വം നൽകി.

ഈ മാസം 27 ന് മുമ്പ് മരാമത്ത് പണികൾ ആരംഭിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു


RELATED STORIES