മല്ലപ്പള്ളി ഡിവിഷനിലെ സി കെ ലതാകുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ബീനപ്രഭ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.

കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ സി കെ ലതാ കുമാരി സേവനം അനുഷ്ഠിച്ചിരുന്നു.

ത്രിതല പഞ്ചായത്തിലെ ലതാകുമാരിയുടെ വിജയ മന്ത്രമെന്ന് പറയുന്നത് ഇവരുടെ ജനകീയത തന്നെയാണ്. സാധാരണകാർക്ക് ഒപ്പം എന്നും നിലകൊള്ളുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ലതാകുമാരി സൗമ്യമായ ഇടപെടലിന്റെ മൂർത്തിഭാവം കൂടിയാണ്.

സി ഐ ടി യുവിന്റെ മുൻ സംസ്ഥാന കമ്മറ്റി അംഗം കൂടിയായിരുന്നു സി കെ ലതാകുമാരി.

RELATED STORIES