അനാദരവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ശേഷം ഡിഎന്‍എ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചും ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ 18നാണ് 59 കാരനായ സാമൂവൽ പൂവാറിലെ വീട്ടിൽ നിന്ന് അവധിക്ക് ശേഷം തിരിച്ച പോയത്. രാജസ്ഥാനിലെ വാള്‍മീറിൽ ബിഎസ് എഫ് ബറ്റാലിയനിയിലായിരുന്നു ജോലി. ബി.എസ്.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ ചെക്കടി പൂവര്‍കുളം വെട്ടി എസ്.ജെ ഭവനില്‍ സാമുവല്‍ (59) ഹൃദയാഘാതം മൂലം രാജസ്ഥാനില്‍ വെച്ച് മരിക്കുകയായിരുന്നു. ജൂണ്‍ 24 ന് ഉച്ചയ്ക്ക ശേഷം രാജസ്ഥാനിലെ വാഡ്മീറില്‍ ഡ്യൂട്ടിയലിരിക്കെയാണ് സാമുവേല്‍ ഹൃദയാഘാതം വന്ന് മരിച്ചത്. പിന്നീട് ആണ് സാമുവൽ മരിച്ചതായി വീട്ടിൽ ഫോണ്‍ വിളിയെത്തിത്.

26 ന് രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു. പെട്ടി പുറത്തെടുത്തപ്പോഴേ ദുർ​ഗന്ധം അനുഭവപ്പെട്ടെന്ന് ബന്ധുക്കൾ പറയുന്നു. നേരെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെട്ടിതുറന്നപ്പോൾ വളരെ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

RELATED STORIES