ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേർപെട്ടു

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി.

എന്താണ് ബോഗിയും എഞ്ചിനും വേർപെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. പ്രശ്നം പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.


RELATED STORIES