ജിയോ നിരക്ക് ഉയർത്തി !!! ജൂലൈ 3 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി നിൽക്കുകയാണ്. അക്കൂട്ടത്തിലേക്ക് ഇതാ മൊബൈൽ നിരക്ക് വർധനയും.

റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 3,599 രൂപയായി (വർധന: 600 രൂപ). ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തിൽ വരിക.

RELATED STORIES