മല്ലപ്പള്ളി ചെങ്ങരൂർ - മാങ്കുഴിപ്പടി റോഡിൽ വൻ അപകട സാധ്യത : ക്രാഷ് ബാരിയർ സ്ഥാപിക്കണം എന്ന് നാട്ടുകാർ

മല്ലപ്പള്ളി: തിരുവല്ല മല്ലപ്പള്ളി റോഡിൽ ചെങ്ങരൂർ കത്തോലിക്കാ പള്ളി ജംഗ്ഷനിൽ നിന്ന് കോട്ടയം റോഡിലേക്ക് പ്രവേശിക്കുവാനുള്ള എളുപ്പ മാർഗമായ ചെങ്ങരൂർ - മാങ്കുഴിപ്പടി റോഡിൻറെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഹൈറേഞ്ച് പ്രദേശം പോലെ കൊടും വളവുകളും റോഡിൻറെ വശങ്ങളിൽ തോടും, കുഴികളും ഉള്ള ഈ റോഡിൽ വൻ അപകടസാധ്യതയാണ് നിലനിൽക്കുന്നത്.

റോഡ് ഉന്നത നിലവാരത്തിൽ ആക്കിയതിനു ശേഷം ഈ റോഡിൽ വാഹനങ്ങൾ വേഗത്തിലും ആണ് പോകുന്നത്. റോഡിൻറെ വശങ്ങളിൽ താഴ്ന്നിരിക്കുന്ന വീടുകളിലേക്ക് വാഹനങ്ങൾ പതിക്കുവാൻ ഉള്ള സാധ്യതയും ഉണ്ട്. ചില സ്ഥലങ്ങളിൽ റോഡിന് വീതി കുറവായതിനാൽ രാത്രിയിൽ അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.
ഇവിടെ സ്ഥിരമായി ചെറിയ ചെറിയ അപകടങ്ങൾ ഉണ്ടാകാറുമുണ്ട്. അധികാരികൾ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED STORIES