ഗായകന്‍ പി ജയചന്ദ്രന്‍ ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഗാന രചയിതാവ് രവി മേനോന്‍

അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണെന്നും എന്നാല്‍ ഗുരുതര രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്താണ് ഇത്ര നിര്‍ബന്ധമെന്നും രവി മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ നിരന്തരം വരുന്നുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ജയചന്ദ്രന്‍ അവശതയിലാണെന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് അറിയിച്ച് രവി മേനോന്‍ എത്തിയത്.


RELATED STORIES