തൃശൂരിൽ രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ചു

തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ചതായി റിപ്പോർട്ട്. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കൽ വീട്ടിൽ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് കിണറ്റിൽ വീണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ കിണറ്റിൽ വീണ നിലയില്‍ കണ്ടെത്തിയത്. വീട്ടുവളപ്പിലെ കിണറ്റിൽ തന്നെയാണ് കുഞ്ഞു വീണത്. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനാ സംഘം എത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


RELATED STORIES