പെരുമ്പാവൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ട് പേടിച്ച് നിലവിളിച്ച് എട്ടു വയസുകാരി
Reporter: News Desk 11-Jul-2024721
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. നേരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയപ്പോള്‍ കുട്ടി ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ പെരുമ്പാവൂര്‍ പോക്‌സോ കോടതി ആവശ്യപ്പെട്ടത്.
പ്രതി ക്രിസ്റ്റല്‍ രാജിനെ കണ്ട കുട്ടി ഭയപ്പെട്ട് കരയുകയായിരുന്നു. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റല്‍ രാജ് ആണ് പ്രതി. 2023 സെപ്റ്റംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലുറങ്ങി കിടന്ന എട്ടു വയസുകാരിയെ ആണ് പ്രതി തട്ടിക്കൊണ്ട് പോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
അര്‍ധരാത്രി ഉറക്കത്തിലാണ് കുട്ടിയെ ഇയാള്‍ തട്ടികൊണ്ടുപോയത്. ഇൗ സമയം അമ്മയും കുട്ടിയുടെ സഹോദരിമാരും വീട്ടില്‍ ഉണ്ടായിരുന്നു.
ഇൗ സംഭവത്തിനുശേഷം രാത്രിയോടെ ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാന്‍ ആലുവ പാലത്തിനു താഴെയുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഇതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇതുപോലെ തന്നെ അതിഥിത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നുതള്ളിയത്. ആ നടുക്കം വിട്ടുമാറുന്നതിന് മുമ്പു നടന്ന ഇൗ കുറ്റകൃത്യത്തില്‍ പോലീസും നാട്ടുകാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് പ്രതിയെ അന്നുതന്നെ പിടികൂടാന്‍ കഴിഞ്ഞത്.
കേസിലെ രണ്ടാം പ്രതിയായ ബംഗാള്‍ മൂര്‍ഷിദാബാദ് റോയ് പാര സ്വദേശി മോസ്താക്കിന്‍ മൊല്ല (32) ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഇയാള്‍ ആണ് പെണ്‍കുട്ടിയുടെ താമസസ്ഥലം കാണിച്ചു കൊടുക്കുകയും ഇവിടെനിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തത്. തുടര്‍നടപടിക്കായി കേസ് നാളത്തേക്കു മാറ്റി.