സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുപേരും മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരാളും മരിച്ചു

പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 13,196 പേരാണ് പനി ബാധിച്ച് വ്യാഴാഴ്ച ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 145 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേര്‍ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. 42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചു. 10 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES