ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കിയെന്ന് കണക്കുകൾ

ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്തു വകുപ്പ് 3 വർഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ് വന്നിരിക്കുന്നത്. ഏറ്റവും കൂ‌ടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. 98 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവായത്.

ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും ചെലവാക്കി.

2021 മുതൽ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയിൽ വെളിപ്പെടുത്തിയത്.ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്.

RELATED STORIES