കൊടിക്കുന്നില്‍ പക്ഷക്കാരായ മൂന്ന് മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയ ഡിസിസിയുടെ നടപടി കെപിസിസി റദ്ദാക്കി

ചങ്ങനാശ്ശേരി ടൗണ്‍ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സിയാദ്, ടൗണ്‍ വെസ്റ്റ് പ്രസിഡന്റ് തോമസ് അക്കര, മാടപ്പള്ളി മണ്ഡലം പ്രസിഡണ്ട് ബാബു കുരിത്ര എന്നിവരെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നീക്കിയത്. ഇത് തന്നോടുള്ള വെല്ലുവിളിയായിട്ടാണ് കൊടിക്കുന്നില്‍ സുരേഷ് എംപി അടുത്തിടെ നടന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍ വിശേഷിപ്പിച്ചത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ദേശീയ തലത്തില്‍ തന്നെ ഔദ്യോഗികമായ ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്നാണ് മണ്ഡലം പ്രസിഡന്റുമാരെ പുനസ്ഥാപിക്കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയത്. ചങ്ങനാശ്ശേരി നിയോജകമണ്ഡലം കൊടിക്കുന്നില്‍ സുരേഷിന്റെ പാര്‍ലമെന്റ് മണ്ഡലമായ മാവേലിക്കരയുടെ കീഴിലാണ്. ഈ മണ്ഡലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ തന്നോട് ആലോചിക്കാതെ ചെയ്യരുതെന്ന് അദ്‌ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

RELATED STORIES