രാജ്യത്ത് അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള 17% കുട്ടികള്‍ ഭാരക്കുറവും 36% കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പും 6% കുട്ടികള്‍

കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂര്‍ണ്ണ ദേവി ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

വരള്‍ച്ചാ മുരടിപ്പ് അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ പ്രധാന സൂചകങ്ങളാണ്, ശരീര ഭാരക്കുറവ്‌, ഉയരത്തിന് അനുസൃതമായുള്ള തൂക്കമില്ലായ്മതുടങ്ങിയ ഘടകങ്ങള്‍. രാജ്യത്തെ ആറു വയസ്സിന് താഴെയുള്ള 8.57 കോടി കുട്ടികളിലാണ് പോഷകാഹാരക്കുറവ് പരിശോധന സംഘടിപ്പിച്ചത്.

സംസ്ഥാനങ്ങള്‍ തിരിച്ച് നടത്തിയ കണക്കുകളില്‍ ഉത്തര്‍ പ്രദേശാണ് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് നിരക്കില്‍ മുന്പിലുള്ളത്. 46.36% ആണ് ഇവിടുത്തെ വളര്‍ച്ച മുരടിപ്പ് നിരക്ക്. 46.31% -വുമായി ലക്ഷദ്വീപാണ് യുപിക്ക് പിന്നിലുള്ളത്. മഹാരാഷ്‌ട്രയും മധ്യപ്രദേശും യഥാക്രമം 44.59%, 41.61% എന്നിങ്ങനെ വളര്‍ച്ചാ മുരടിപ്പ് നിരിക്കില്‍ മുന്നിൽ നില്‍ക്കുന്നു.

ഭാരക്കുറവുള്ള കുട്ടികളുടെ കണക്കിൽ മധ്യപ്രദേശാണ് (26.21%) മുന്നില്‍. ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ 26.41% കുട്ടികളാണ് ഭാരക്കുറവ് അനുഭവപ്പെടുന്നത്. താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് ചില സംസ്ഥാനങ്ങള്‍. പോഷകാഹാരക്കുറവുള്ള ഇടങ്ങളില്‍ ഏറ്റവും പിന്നിലുള്ളത് ഗോവ, സിക്കിം, ലഡാക്ക് എന്നിവിടങ്ങളാണ്.


RELATED STORIES