കമല ഹാരിസിന് ശക്തമായ പിന്തുണ ; ഡെമോക്രാറ്റിക് പാർട്ടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ചത് 200 മില്യൺ

വാഷിംഗ്ടൺ : 2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 200 ദശലക്ഷം ഡോളർ (ഏകദേശം 15,000,000,000 രൂപ) ലഭിച്ചതായി കണക്കുകൾ.

ഇതിന് പുറമെ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വോളന്റിയർ ആകാൻ സന്നദ്ധത വ്യക്തമാക്കി മുന്നോട്ടെത്തിയത് 170000 പേരാണ്. നേരത്തെ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് സംഭാവന തുക ലഭിക്കുന്ന നേട്ടം കമല ഹാരിസ് സ്വന്തമാക്കിയിരുന്നു.

വൈസ് പ്രസിഡന്റ് എന്ന നിലയിലെ കമല ഹാരിസിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം റിപബ്ലിക്കൻ പാർട്ടി ഉയർത്തുമ്പോഴാണ് കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നത്.

കമലാ ഹാരിസിൻ്റെ പ്രചാരണ ഫണ്ടിലേക്ക് പണം സംഭാവന ചെയ്യുന്നവരിൽ ഭൂരിഭാഗവും പുതിയ ആളുകളാണെന്നതാണ് ഡെമോക്രാറ്റിക് പാർട്ടിക് പ്രതീക്ഷ നൽകുന്നത്. 170,000 പുതിയ സന്നദ്ധപ്രവർത്തകർ ഇതിനകം കമലാ ഹാരിസിനായി സൈൻ അപ്പ് ചെയ്തിട്ടുണ്ടെന്ന് കാമ്പെയ്ൻ മാനേജർ റോബ് ഫ്ലാഹെർട്ടി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേണൽ സർവേ പ്രകാരം ട്രംപിൻ്റെ ലീഡ് ആറ് പോയിൻ്റിൽ നിന്ന് രണ്ടായി കുറഞ്ഞു. മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ഇരുവരും സമനിലയിലാണ്. ഇരുവരും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ സർവേയിൽ പറയുന്നു.

RELATED STORIES