അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ ഗംഗാവലി പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി

പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വർ മൽപെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാൽ തന്നെ ഇത് അർജുൻറെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്.

ഇന്നത്തെ തെരച്ചിൽ അവസാനിപ്പിക്കുകയാണെന്നും നാളെ രാവിലെ 8.30ഓടെ തെരച്ചിൽ ആരംഭിക്കുമെന്നും കൂടുതൽ ആളുകളുടെ സഹായത്തോടെയായിരിക്കും നാളെത്തെ തെരച്ചിൽ നടക്കുകയെന്നും ഈശ്വർ മൽപെ പറഞ്ഞു.

RELATED STORIES