വയനാട് ദുരന്തം : 58 കുടുംബങ്ങളിലെ എല്ലാവരും മരിച്ചുവെന്ന് മന്ത്രി

വയനാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജൻ.

മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തുവെന്നും റവന്യൂമന്ത്രി പറഞ്ഞു.

ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂർത്തിയായെന്നും മന്ത്രിസഭ ഉപസമതി വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ധനസഹായ വിതരണത്തിൽ വലിയ പാളിച്ചയുണ്ടായെന്ന് ആരോപിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് രംഗത്തെത്തി.

ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ പങ്കാളിത്തം തങ്ങൾ നിർദേശിച്ചിരുന്നുവെന്നും എന്നാൽ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES