തലസ്ഥാന ന​ഗരത്തെ വട്ടം കറക്കി കുടിവെള്ളക്ഷാമം

നഗരത്തിലെ കുടിവെള്ളപ്രശ്നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല.

ഞായറാഴ്ച രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്ഥാനത്തു പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്.

ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചെന്നു കോർപറേഷൻ അറിയിച്ചു. ആറ്റുകാൽ, ഐരാണിമുട്ടം എന്നിവിടങ്ങളിൽ വെള്ളമെത്തി. ഉച്ചയോടെ പ്രശ്നത്തിനു പരിഹാരമാകും എന്നാണു പ്രതീക്ഷ.

ജലവിതരണ പ്രശ്നത്തിനെതിരെ സത്യഗ്രഹം നടത്തുമെന്നു കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു.

പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ കോർപറേഷൻ പരിധിയിൽ ജലവിതരണം ഉണ്ടായിരിക്കുമെന്നു മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

RELATED STORIES