ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ്

നിലവിൽ പുതിയതായി ലൈസൻസ് എടുക്കുന്നവരുടെയും രണ്ടാമത് ടെസ്റ്റിനായി അപേക്ഷ നൽകുന്നവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ നിലവിൽ നടത്തിവരുന്ന ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആണ് ഗതാഗത വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

100% വിജയം നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകളിൽ കൂട്ട തോൽവിയാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിലവിൽ നടത്തിവരുന്ന ടെസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ടെസ്റ്റ് പരിഷ്കാരം കൊണ്ടുവരുന്നതിന് മുൻപ് 17 ആർ ടി ഓഫീസുകളിലായി 69 ജോയിന്റ് ആർ ടി ഓഫീസുകളിലും 8000 പേർ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 6000 പേരാണ് എത്തുന്നത്.

പുതുക്കിയ വ്യവസ്ഥ പ്രകാരം ഒരു പാർട്ടി ഓഫീസിൽ രണ്ട് ഓഫീസർമാരുടെ കീഴിൽ 80 ടെസ്റ്റ് എന്നത് 100 ആയി ഉയർത്തുന്നതിനാണ് ഇപ്പോൾ ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻകാല അപേക്ഷകൾ ഉൾപ്പെടെ 40 ടെസ്റ്റുകൾ നടത്തിയിരുന്ന ജോയിന്റ് ആർ ടി ഓഫീസുകളിൽ ഇവ ഉയർത്തുന്നതിനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതുകൂടാതെ ഡ്രൈവിംഗ് സ്കൂളുകളിൽ കൂടുതൽ അനുഭവസമ്പത്തുള്ള ഇൻസ്ട്രക്ടർമാരെ നിയമിക്കുവാനുള്ള നിർദ്ദേശത്തിന്റെ ഭാഗമായി കൂട്ട നിയമനം നടത്തുന്നതിനും ലേണേഴ്സ് ടെസ്റ്റിന്റെ എണ്ണം വർദ്ധിപ്പിക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ലേണേഴ്സിന്റെ എണ്ണവും വളരെയധികം കുറഞ്ഞിരുന്നു.

RELATED STORIES