ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കനാലിലെറിഞ്ഞു

ചാക്കിൽ കെട്ടി ആണ് മൃതദേഹം കനാലിൽ എറിഞ്ഞത്. ഫ്ലിപ്കാർട്ടിലെ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ചാണ് ഉപഭോക്താവ് ഐഫോൺ ഓർഡർ ചെയ്തത്. ഡെലിവറി ഏജൻറ് ഈ തുക ആവശ്യപ്പെട്ടപ്പോൾ ആണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. 1.5 ലക്ഷം രൂപ ആയിരുന്നു ഫോണിന്റെ വില. കഴുത്ത് ഞെരിച്ചാണ് പ്രതികൾ ഡെലിവറി ഏജൻ്റിനെ കൊലപ്പെടുത്തിയത്. ലഖ്‌നൗവിലെ ചിൻഹട്ട് സ്‌റ്റേഷൻ ഏരിയയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

ഫ്ലിപ്കാർട്ട് ഡെലിവറി ഏജൻ്റായ ഭരത് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഡെലിവറിയ്ക്ക് പോയി രണ്ട് ദിവസമായിട്ടും ഭരത് കുമാർ തിരികെ എത്താതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷിച്ചത്. തുടർന്നാണ് പ്രതികൾ ഭരത് കുമാറിനെ കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹത്തിനായുളള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇന്ദിരാ കനാലിലാണ് ഭരത് കുമാറിന്റെ മൃതദേഹം വലിച്ചെറിഞ്ഞത്.

RELATED STORIES