തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം

വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ച് രാവിലെ 10 പത്തോടെ ആണ് ഈ അപകടം ഉണ്ടായത്.

വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ.

RELATED STORIES