ഐപിസി ഛത്തിസ്ഗഢ് സ്റ്റേറ്റ് കൺവൻഷൻ നവം.8 മുതൽ

ബിലാസ്പൂർ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 19-ാംമത് വാർഷീക കൺവൻഷൻ നവം.8 മുതൽ 10 വരെ ബിലാസ്പൂർ സീനസ് പാലസ് ഗ്രൗണ്ടിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ.കെ.പി. മാത്യു ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ നെഹ്മയാ ലോറ മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും. നവം. 10 ന് ഞായറാഴ്ച സംയുക്ത സഭായോഗവും കർതൃമേശ ശുശ്രുഷയും നടക്കും.


പാസ്റ്റർ ലെനിൽ സാമുവേലും ഐ. പി. സി. ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയറും ആരാധനയ്ക്ക് നേതൃത്വം നല്കും.


സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സുനിൽ എബ്രഹാം, ലോക്കൽ കമ്മറ്റി സെക്രട്ടറി പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ എന്നിവ രുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. 


സീനിയൽ പാസ്റ്ററും പേട്രനുമായ പാസ്റ്റർ കുരുവിള എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ബിനോയി ജോസഫ്, വിവിധ സെന്ററുകളുടെ ചുമതലകളുള്ള പാസ്റ്റർ ഡേവിഡ് ചാക്കോ, പാസ്റ്റർ ചാക്കോ തോമസ്, പാസ്റ്റർ ബെന്നി തോമസ്, പാസ്റ്റർ കെ. ജെ.പൗലോസ്, പാസ്റ്റർ ഡി. ജോയി, പാസ്റ്റർ ഷൈജു ഡാനിയേൽ, പാസ്റ്റർ കേശവൻ കുട്ടി, പാസ്റ്റർ സിയാറാം കുജൂർ, പാസ്റ്റര് ബിനേഷ് ബാഗ് തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേത്യത്വം നൽകും. 

RELATED STORIES