രഹസ്യമായി മഠാധിപതി കല്യാണം കഴിച്ചു; ഇപ്പോൾ ഹണിമൂണിൽ തുടരുന്നു

മഠാധിപതി രഹസ്യമായി കല്യാണം കഴിച്ചു. അതോടെ നാട്ടുകാർ പ്രധിഷേധത്തിലായി. ഒടുവിൽ മഠാധിപതി മഹാലിംഗ സ്വാമി മഠം ഉപേക്ഷിച്ച് കെട്ടിയ പെണ്ണിനെയും കൊണ്ട് സ്ഥലം വിട്ടു. തമിഴ്നാട്ടിലെ 18 ശൈവമഠംങ്ങളിലൊന്നായ സൂര്യനാർ കോവിലിലെ 28-ാമത്തെ മഠാധിപതിയാണ് മഹാലിംഗ സ്വാമി (54). തൻ്റെ ഭക്തയായ

ഹേമശ്രീയെ (47)ഒക്ടോബർ 10 ന് ബാംഗ്ലൂരിൽ വച്ച് കല്യാണം കഴിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ട സ്വാമി വിവാഹം കഴിച്ചത് ശരിയായില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. മുമ്പും ഇവിടുത്തെ സ്വാമിമാർ വിവാഹം കഴിച്ചിരുന്നു എന്ന് വാദിച്ച് സ്വാമി രക്ഷപ്പെടാൻ നോക്കിയെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. സ്വാമിയുടെ ശിഷ്യനെയും മഠത്തിൽ നിന്നും പുറത്താക്കിയതോടെ മഠം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. തമിഴ്നാട് സർക്കാരിൻ്റെ ഹിന്ദുമത സ്ഥാപന വകുപ്പാണ് മഠം ഏറ്റെടുക്കുന്നത്. എന്നാൽ മഹാലിംഗസ്വാമി പറയുന്നത് മഠത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ അടുത്ത ഗ്രാമത്തിൽ താമസിക്കുമെന്നാണ്. ഭരണ ചുമതലകൾ മാത്രമേ മാറുന്നുള്ളു എന്നാണ് സ്വാമിയുടെ വാദം. ഏതായാലും മഠത്തിന് സമീപമുള്ള ഗ്രാമത്തിൽ സ്വാമി ഇപ്പോൾ ഹണി മൂണിലാണ്. ഒരു കല്യാണം കഴിക്കുന്നത് ഇത്ര വലിയ കുഴപ്പമാണോ എന്നാണ് നിഷ്പക്ഷമതികൾ ചോദിക്കുന്നത്.

RELATED STORIES