പാസ്റ്റർ ഡി. ശമുവേലിൻ്റെ സംസ്ക്കാരം നവംബർ 18 ന്

മാവേലിക്കര: പാസ്റ്റർ ഡി.  സാമുവൽ (83) നിര്യാതനായി (സീനിയർ പാസ്റ്ററും ഐപിസി നോർത്ത് സെൻട്രൽ റീജിയണിൻ്റെയും ഐപിസി ഡൽഹി സംസ്ഥാനത്തിൻ്റെയും മുൻ വൈസ് പ്രസിഡൻ്റുമായിരുന്നു)

അദ്ദേഹത്തിൻ്റെ ഹൃദയം ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു, ഏകദേശം നാല് പതിറ്റാണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തൻ്റെ കർത്താവായ യേശുക്രിസ്തുവിനെ സേവിക്കുന്നതിൽ തൻ്റെ പരമാവധി സമയം ചെലവഴിച്ചു.

2006-ൽ കേരളത്തിലെത്തിയ താൻ  ആരോഗ്യപ്രശ്നങ്ങൾക്കിടയിലും  ഹിന്ദിയിലും മലയാളത്തിലും നിരവധി ലഘുലേഖകൾ  എഴുതുകയും പ്രസംഗിക്കുകയും  ചെയ്തുകൊണ്ടിരുന്നു.  ദൈവവചനമായ ദൈവശുശ്രൂഷ തീക്ഷ്ണതയോടെ തൻ്റെ ശുശ്രൂക്ഷയിൽ പങ്കാളിയായിരുന്നു. 

സംസ്ക്കാര ശുശ്രൂക്ഷ: 2024 നവംബർ 18  തിങ്കളാഴച്ച രാവിലെ 9 മണി മുതൽ 12 മണി വരെ  വെട്ടിയാർ ഐ.പി.സി ബേഥേൽ സഭയുടെ ചുമതലയിൽ ശുശ്രൂക്ഷകൾക്ക് ശേഷം  സെമിത്തേരിയിൽ സംസ്ക്കരിക്കും.

ഭാര്യ ഗ്രേസി സാമുവൽ, ജോബി സാമുവൽ, ജോർജ്ജ് സാമുവൽ.

മകൻ ജോബി ശമുവേൽ ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെ ഹിന്ദി അധ്യാപകനായി സേവനം ചെയ്തു വരുന്നു.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയിലെ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു. 



RELATED STORIES