മറിയം ക്രിസ്തുവിൽനിന്നു ജനിച്ചതോ? ക്രിസ്തു മറിയയിൽനിന്നു ജനിച്ചതോ?

ഇതൊരു വിവാദവിഷയമല്ല മറിച്ചു ഒരു വ്യക്തിയിലെ ജഡിക ജനനത്തെയും ആത്മീക ജനനത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

സത്യവേദപുസ്തകത്തിൽ അനേക കാര്യങ്ങൾ പഠിക്കാനും, അനുകരിക്കാനും ഉണ്ടെങ്കിലും മറിയ എന്ന വ്യക്തിത്വത്തേക്കാൾ മറ്റൊരു വ്യക്തിത്വം വീണ്ടും ജനനത്തെ കുറിച്ച് പഠിക്കാനും അനുകരിക്കാനും ഇല്ലെന്നു കരുതുന്നു.

മറിയ കർത്താവിന്റെ കൃപ ലഭിച്ചവൾ ക്രിസ്തുവിനാൽ ക്രിസ്തുവിന്റെ ആത്മാവിനാൽ വിശുദ്ധയാക്കപ്പെട്ട മറിയം നിത്യസ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ദീർഘക്ഷമയുടെയും സമർപ്പണത്തിന്റെയും നമുക്കു നമുക്ക് അനുകരിക്കാനുതകുന്ന ക്രിസ്തുവിനാൽ നിവർത്തീകരണം വന്ന ഒരു ജീവപുസ്തകം അഥവാ മാതൃകാ വ്യക്തിത്വം. അനാദികാലം മുതല്‌ക്കേ പ്രവാചകന്മാരിലൂടെ പറയപ്പെട്ട ക്രിസ്തുവെന്ന ലോകരക്ഷകന്റെ പിറവിയുടെ വിശുദ്ധ ഉദരം അഥവാ ഉത്ഭവ കേന്ദ്രം. കന്യകയിൽ പരിശുദ്ധാത്മാവിനാൽ ജനിച്ച വിശുദ്ധപ്രജ.

കൃപയാലല്ലോ വിശ്വാസത്താൽ നാം രക്ഷിക്കപ്പെട്ടതു. അങ്ങനെ നോക്കുമ്പോൾ മശിഹായുടെ അഥവാ രക്ഷകന്റെ ജനനം തന്റെ ഉദരത്തിൽ നിന്നായിരിക്കണമെന്നു വൃതമെടുത്തു കാത്തിരുന്ന അനേക കന്യകമാരിൽ ആർക്കും സ്വർഗ്ഗത്തിന്റെ കൃപ ലഭിക്കാതെ ഒരു സാധുകുടുംബത്തിലെ അംഗമായിരുന്ന അതും വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മരിയക്ക് ആ കൃപ ലഭിച്ചു. സ്വഭാവികമായി മാനുഷ്യ സംശയങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും സ്വർഗ്ഗത്തിലെ ദൂതൻ വഹിച്ചുകൊണ്ടുവന്ന ആ സദ്വാർത്തമാന വചനം ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനമായിട്ടു തന്നെ അവൾ ഏറ്റെടുത്തു, ഏറ്റെടുക്കുകയെന്നാൽ വിശ്വസിക്കുക എന്നാണ്. അത് ഹൃദയത്തിൽ സംഗ്രഹിച്ചു അത് വിശ്വാസത്തിന്റെ ഒരു ഏറ്റുപറച്ചിലായ് മാറുകയും ചെയ്തു. ദൂദൻ പറഞ്ഞ വചനം  സൃഷ്ടിപ്പ് നടത്തുമെന്നവൾ പൂർണമായ വിശ്വസിച്ചു വചനത്തിനുവേണ്ടി തന്നെ സമർപ്പിക്കുകയും ചെയ്തു. "ഇതാ കർത്താവിന്റെ ദാസ്സി നിന്റെ ഹിതം പോലെ എന്നിൽ നിറവേറട്ടെ" ഹൃദയത്തിൽ വിശ്വസിച്ചു സംഗ്രഹിച്ചതു അധരം കൊണ്ടവൾ ഏറ്റുപറഞ്ഞുമിരിക്കുന്നു.. വീണ്ടും ജനനത്തിന്റെ ഒരനുഭവമാണ് അഥവാ അവസ്ഥയാണ് മാറിയയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. ആ നാഴികയിൽ ആത്മാവിന്റെ ജനനം നടന്നു കഴിഞ്ഞിരിക്കുന്നു. രക്ഷിക്കപ്പെട്ട ഒരു വ്യക്തി ആ സന്തോഷത്തിൽ ഒരു സ്ഥലത്തു അടങ്ങിയിരിക്കില്ല, സ്വീകരിക്കപ്പെട്ട സാക്ഷാൽ വചനത്തിന്റെ സ്നേഹം നിറഞ്ഞു കവിയും.. അപ്പോൾ അത് ശക്തിയോടെ ഒഴുകും.. പുറപ്പെടും അഥവാ ആത്മാവിന്റെ വചനം നമ്മെ പുറപ്പെടുമാറാക്കും. മറിയയെ നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയും, മലമ്പ്രദേശത്തിലൂടെ ബദ്ധപ്പെട്ടു ചാർച്ചക്കാരി എലിസബത്തിന്റെ അരികിലേക്ക് ശുശ്രുഷക്കായ് പോകുന്ന കാഴ്ച. ഈ സദ്വാർത്തമാനം അവളെ അറിയിക്കുകയും കർത്താവിന്റെ നാമം അവളിലൂടെ മഹത്വപ്പെടുത്തുന്ന സാക്ഷ്യത്തിന്റെ പാട്ടും പ്രവചനാത്മാവിൽ പാടുകയും ചെയ്യുകയാണ്. ആത്മാവിൽ വീണ്ടും ജനിച്ച ദൈവപൈതലിന്റെ സാന്നിദ്ധ്യം മറ്റുള്ളവരിലും ചലനം സൃഷ്ടിക്കാൻ പറ്റും. വിശുദ്ധപ്രജകളെ ഉത്പാദിപ്പിക്കാൻ, പുറത്തുകൊണ്ടുവരാൻ കഴിയും. മറിയയുടെ വന്ദനം എലിസബത്തിന്റെ ഉള്ളിലെ കുഞ്ഞിനെപ്പോലും തുള്ളിചാടുവാൻ ഇടയാക്കി. അത് വെളിപ്പെടുത്തുന്നത് നമ്മിൽ നിന്ന് പുറപ്പെടുന്ന ആത്മാവിന്റെ അഥവാ ജനിച്ച വചനത്തിന്റെ ശക്തി നിർജീവമായി കിടക്കുന്നതിനെക്കൂടി ജീവനോടെ എഴുന്നേൽപ്പിക്കുവാൻ, പുനരുദ്ധാനം നടത്തി പുറത്തു കൊണ്ടുവരുവാൻ കഴിയും. ആ ആത്മപകർച്ച നമ്മിൽ നിന്ന് പുറപ്പെട്ടു മറ്റുള്ളവരിലേക്ക് വ്യാപരിക്കും അവരും അതെ ആത്മാവിൽ ആകും, അവരും പ്രവചിക്കും, അവരും ശുശ്രുഷകരാകും.. താലന്തുകൾ യഥാസമയം പുറപ്പെട്ടു വ്യാപാരം ചെയ്യപ്പെടണം അപ്പോൾ ന്യായാസനത്തിനു മുൻപിൽ ക്രിസ്തുവിൽ ശിരസു നിവർത്തി നിൽക്കുവാൻ കഴിയും. തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ തന്നെ ഏല്പിച്ച ശുശ്രുഷ പൂർത്തിയാക്കി മറിയ തിരികെ പോകുന്നു. പിന്നെയും കഠിനമേറിയ യാത്രകൾ പലതും ചെയ്യേണ്ടിവരുന്നു. നിന്ദയുടെയും, പരിഹാസത്തിന്റെയും, ദുഷിയുടെയും അനുഭവങ്ങൾ, ജനിച്ച അഥവാ ആത്മാവിൽ ജനിപ്പിച്ച ക്രിസ്തുവിലൂടെ ആക്ഷരികമായ് തന്നെ ഈറ്റുനോവ് അനുഭവപ്പെടുന്നു. ഉള്ളിൽ ആത്മാവിൽ ജനിച്ച കുഞ്ഞിനെ പ്രസവിക്കാൻ ഇടം നോക്കി പല വാതിലുകൾ മുട്ടുന്നു. ഒടുവിൽ സത്രത്തിൽ പോലും ഇടം ലഭിക്കാതെ കാലിത്തൊഴുത്തിൽ പൂർണ്ണ വളർച്ചയെത്തിയ താൻ വിശ്വാസത്തോടെ കേട്ട ലോഗോസ് എന്ന വാഗ്ദത്തവചനം റീമയായ് ആക്ഷരികമായ് ക്രിസ്തു രൂപത്തിൽ പുറത്തു വരുന്നു. ഇനി മറിയ എന്ന വ്യക്തിത്വം ഇല്ല മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു മറിയയുടെ ആക്ഷരികമായ ജഢത്തിൽ വെളിപ്പെട്ടു നിൽക്കുന്നു, പിന്നെ അങ്ങോട്ട് മറിയ നിശ്ശബ്ദയാണ്. തിരുവചനം പഠിക്കുമ്പോൾ കർത്താവു കേൾപ്പിക്കുന്ന ദൂദുകൾ നിവർത്തിയാകുമെന്നു വിശ്വസിച്ചുകൊണ്ട് അവയെല്ലാം മറിയ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. പിന്നെ വർഷങ്ങൾക്കു ശേഷം ആത്മാവിൽ ജനിച്ച ക്രിസ്തുവിനെ മറിയ്ക്കു നഷ്ടപ്പെടുന്നു. ഇവിടെ ആത്മാവ് നമ്മെ പ്രബോധിപ്പിക്കുന്നതു ആദ്യ വിശ്വാസം സ്നേഹം പ്രത്യാശ ഇവയൊക്കെ ഒരു പൊത്തുവരുത്തത്തിൽ നാം നമ്മിൽ തന്നെ ഒതുക്കിക്കളഞ്ഞു ജീവിക്കുന്നു അഥവാ ആത്മീയ ചോർച്ച സംഭവിക്കുന്നു.

ഇവിടെ മറിയയിൽ നാം കാണേണ്ട അഥവാ അനുകരിക്കേണ്ടത് നഷ്ടപ്പെട്ടതു മനസ്സിലായപ്പോൾ.. അത് തിരഞ്ഞു കണ്ടുപിടിക്കാനുള്ള മടക്കയാത്രയ്ക്ക് മറിയ ഒരുങ്ങി പുറപ്പെടുന്നു. അവൾ കണ്ടെത്തേണ്ട സ്ഥലത്തു നിന്നുതന്നെ കണ്ടെത്തി, ആലയത്തിൽ നിന്ന് ക്രിസ്തുവുമായ തന്നെ ഭവനത്തിൽ മടങ്ങി എത്തുന്നു. ആലയത്തിൽ ആക്ഷരികമായ ഇറങ്ങുന്ന ദൈവ സാന്നിധ്യത്തെ അവിടെ ഉപേക്ഷിക്കാതെ നാമെന്ന മൺകൂടാരത്തിൽ വഹിച്ചു ഭവനത്തിൽ കൊണ്ടുവരണം. നീ ഞങ്ങളോട് എന്തിനിതു ചെയ്തു എന്ന ചോദ്യത്തിന് മറുപടിയായി ക്രിസ്തു പറയുന്നു "ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ഇരിക്കേണ്ടതാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?" ഇതിൽ നാം മനസിലാക്കേണ്ടുന്ന കാര്യം രക്ഷിക്കപ്പെട്ട ക്രിസ്തുവിന്റെ ആത്മാവിൽ ജനിച്ച ഒരു ദൈവപൈതൽ പിതാവുമായി വിട്ടുപിരിയാത്ത ഒരു ബന്ധം സ്ഥാപിക്കപ്പെടണം. പിതു പുത്ര പരിശുദ്ധാത്മാവെന്ന മുപ്പിരിച്ചരടിനാൽ ആ വ്യക്തി എപ്പോഴും ബന്ധിക്കപ്പെട്ടിരിക്കണം എന്ന് സാരം.

പിന്നെയോ ജ്ഞാനത്തിലും വിവേകത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും വളർന്നുവരുകയും വേണം, ക്രിസ്തു അങ്ങനെ ആയിരുന്നു അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാമോരോരുത്തരും ക്രിസ്തുവിനോട് അനുരൂപമാകണം. ക്രിസ്തു ആലയത്തിൽ നിന്ന് മറിയയോടൊപ്പം മടങ്ങിപ്പോകുന്നു പിന്നെ 30 വയസുവരെ മാതാപിതാക്കൾക്ക് കീഴ്പെട്ടു മാതൃക ആകുന്നു. ഏറ്റവും കൂടുതൽ സമയം എടുത്തു ചെയ്യേണ്ടുന്ന വലിയ ശുശ്രുഷ ആണ് ഗൃഹശുശ്രുഷ, ഇവിടെയാണ് ഒരു ദൈവപൈതലിനെ സംബന്ധിച്ച് സാക്ഷ്യം വേണ്ടത്. കുടുംബാംഗങ്ങളുടെ, ചർച്ചക്കാർ, ബന്ധുമിത്രാദികൾ തുടങ്ങിയവരുടെ.. യെരുശലേമിലും, യെഹുദിയയിലും, ശമരിയയിലും പിന്നെ ഭൂമിയുടെ അറ്റത്തോളം നിങ്ങൾ എന്റെ സാക്ഷികൾ ആകണം എന്ന വചനം ഈ ശുശ്രുഷയെ ഉറപ്പിക്കുന്നു.

പിന്നെ നമ്മൾ കാണുന്നത് മറിയയിൽ ആത്മാവിൽ ജനിച്ച ക്രിസ്തു പരസ്യ ശുശ്രുഷക്കായ് ഭവനം വിട്ടു പുറപ്പെടുന്നു. ഇല്ലാതെ പോകുന്ന ലോകത്തിലെ താത്കാലിക ബന്ധങ്ങളെ ഉപേക്ഷിച്ചു, അതിനേക്കാൾ പ്രാധാന്യം സ്വർഗ്ഗത്തിലെ നിത്യപിതാവിന്റെ നിത്യസ്നേഹബന്ധത്തിനു കൊടുത്തു പിതാവ് തന്നെ വിശ്വസ്തതയോടെ ചെയ്യാൻ ഏല്പിച്ച നിവൃത്തിയാക്കുന്നതിനു പിതാവിനെ പ്രസാദിപ്പിക്കുവാൻ പുറപ്പെടുന്നു. പിതാവിന്റെ ഭവനത്തിലെ നഷ്ടപ്പെട്ടതിനെ തിരഞ്ഞു കണ്ടെത്തുന്നു. ശാഠ്യമുള്ളതിനും, കൊമ്പുള്ളതിനെയും, കൊമ്പില്ലാത്തതിനേയും, ശുദ്ധനേയും അശുദ്ധനേയും, തന്റെ ശുശ്രുഷയിൽ വിശുദ്ധ മേശയിൽ പങ്കാളികളായവരും, അപ്പംതിന്നവരും, രോഗികളും, മരിച്ചവരും, ഒറ്റുകൊടുത്തവനും, തള്ളിപ്പറഞ്ഞവനും, അവിശ്വസിച്ചവരും, മേശവലിപ്പിൽ നിന്ന് തെറിച്ചുവീണ അപ്പക്കഷ്ണങ്ങൾതിന്നു തൃപ്തിവന്നവരും, ജ്ഞാനികളും, അജ്ഞാനികളും, ബർബരനും, യവനാനുപോലും.. ആർക്കും കൊടുത്തു തീർക്കാൻ കഴിയാത്ത കടം വീണ്ടെടുപ്പു വിലയിലൂടെ കൊടുത്തു തീർത്തു. 

ആത്മാവിനെ പിതാവിന്റെ കരത്തിൽ ഏല്പിക്കുന്നതിനു മുൻപ് തൻ ചെയ്തു തീർക്കേണ്ടുന്ന സകലവും നിവ്യത്തിയാക്കി. കള്ളന്റെ മനസാന്തരവും രക്ഷയും ഒപ്പം തനിക്കു ഈ ഭൂമിയിൽ ജനിക്കാൻ, പിതാവ് തന്നെ ഏല്പിച്ച ശുശ്രുഷ ചെയ്യാൻ ഹവ്വാ അമ്മയുടെ ഈ ലോകത്തിൽ പ്രവേശിക്കപ്പെട്ട ആദ്യപാപം അഥവാ വിഷപാപബീജം ദൈവത്തിന്റെ തന്നെ സൃഷ്ടിയായ മറ്റൊരു സ്ത്രീയുടെ, കന്യകാമറിയയിലൂടെ അതിനെ വേരോടെ പിഴുതുമാറ്റാൻ ഒരു വിശുദ്ധ ഉദരമായി മാറിയ മറിയയെ ഭാഗ്യവതി, കർത്താവിന്റെ കൃപലഭിച്ചവൾ, അനുഗ്രഹിക്കപ്പെട്ടവൾ എന്നൊക്കെ ലോകം അറിയപ്പെട്ടു. ലോകത്തിൽ മാത്രമോ സ്വർഗ്ഗത്തിലും ആത്മജനനത്തിലൂടെ സ്ഥിരമായ തന്നെ ഭാഗ്യവതി എന്നുപേർ എഴുതപ്പെട്ടു. ഈ മറിയയെ നമുക്ക് അനുകരിക്കാൻ, അനുകരിയ്ക്കാം. മറിയയിലൂടെ ജനിച്ച ക്രിസ്തുവിനെ നമുക്ക് മധ്യസ്ഥനാക്കാം. അവയിലൂടെ ജനിച്ച വിശുദ്ധരുടെ പട്ടികയിൽ നമ്മുടെ പേരും സ്വർഗത്തിൽ ജീവപുസ്തകത്തിൽ സ്ഥിരമായി കുറിക്കപ്പെടും. അതിനായ് മറിയയും ജോസേപ്പും അനേക കഷ്ടതയുടേം പ്രതിസന്ധിയിലൂടെയും അപമാനത്തിലൂടെയും വീഴാതെ തളരാതെ ക്രിസ്തുവിന്റെ പാതയിലൂടെ പോയി ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിച്ചു നമുക്ക് ഒരു മാതൃകയായെങ്കിൽ നമുക്കും അവർ സഞ്ചരിച്ച ക്രിസ്തുവിന്റെ പാതയിലൂടെ അവർ പോയ വഴിയിലൂടെ തന്നെ അവരുടെ ആനുകാരികളായ കടന്നുപോകാം. ദീപമായി, ലോകത്തിന്റെ വെളിച്ചമായി പ്രകാശിക്കാം പരിശുദ്ധാത്മാവ് നമ്മെ അതിനു സഹായിക്കുമാറാകട്ടെ. ക്രിസ്തു ഉള്ളിൽ ജനിക്കുന്ന ഒരു ക്രിസ്തുമസായി തീരട്ടേ ഈ ക്രിസ്തുമസ്ദിനം.



RELATED STORIES

  • പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് നിര്യാതനായി - തൊടുപുഴ സെക്ഷനിൽ ആനിക്കാട്, ചാലക്കുടി സെക്ഷനിൽ കൊടകര, എറണാകുളം സെക്ഷനിൽ പനങ്ങാട് എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്ന ചങ്ങനാശ്ശേരി സെക്ഷനിലെ നാട്ടകം സഭാംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41 വയസ്സ്) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരും. സംസ്കാര ശുശ്രൂഷ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.

    ഞങ്ങളുടെ പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ (സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്) - സാറിൻ്റെ തൂലിക സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക് സംശയമില്ല. അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായാത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു. സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ സന്തോഷമുണ്ട്. ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

    ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.

    വ്യാജ മരുന്നിടപാടുകൾക്ക് പൂട്ട് : ക്യുആർ കോഡ് അധിഷ്ഠിത ട്രാക്ക്-ആൻഡ്-ട്രേസ് സിസ്റ്റം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നു ക - വ്യാജ മരുന്നുകളുടെ കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനും, വ്യാജ മരുന്നുകളുടെ രക്തചംക്രമണം കുറയ്‌ക്കുന്നതിനും, വിപണിയിൽ മരുന്നുകളുടെ വേഗത്തിലുള്ള ആധികാരികത പ്രാപ്തമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉൽപ്പന്നങ്ങളുടെ നിരീക്ഷണവും തിരിച്ചറിയലും മെച്ചപ്പെടുത്തുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രതിരോധത്തെ (AMR) ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നടപടി പിന്തുണയ്‌ക്കുമെന്നും മന്ത്രാലയം പറഞ്ഞു. നടപ്പിലാക്കൽ ഘട്ടം ഘട്ടമായി നടത്തും. വാക്‌സിനുകൾ, കാൻസർ മരുന്നുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയ്‌ക്കുള്ള ക്യുആർ കോഡ് ആവശ്യകതകൾ ഈ വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും, അതേസമയം ആന്റിമൈക്രോബയലുകൾ 2028 ജൂലൈ ഒന്നുമുതൽ

    പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം - അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍

    കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി - വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽതോമസ്, ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

    പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ

    രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്

    ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ​ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക

    കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.

    കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.

    കെ. തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം ഒന്നിന് - ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന് ഈ വർഷത്തെ പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടുതൽ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

    സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാൻ പറ്റുന്ന കോച്ചുകൾ ഇതാ - പ്രധാന കുറിപ്പ്: എല്ലാ ട്രെയിനുകളിലും ഒരേ കോച്ചുകളല്ല De-Reserved ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും വ്യത്യസ്ത Sleeper കോച്ചുകളാണ് De-Reserved ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ നമ്പറും അനുവദിച്ചിരിക്കുന്ന കോച്ച് നമ്പറും നിർബന്ധമായും പരിശോധിക്കുക. De-Reserved ആയി പ്രഖ്യാപിച്ച കോച്ചുകളിലും നിർദ്ദിഷ്ട സെക്ഷനുകളിലും മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിച്ച്

    അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തി - ഔദ്യോഗിക ലോഗിന്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിക്കെതിരെ അടിയന്തരമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം ഐഡി-പാസ്വേഡ് ദുരുപയോഗങ്ങളും ക്രമക്കേടുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് 'വാഹന്‍', 'സാരഥി' സോഫ്റ്റ്വെയറുകളില്‍ ലോഗിന്‍ ചെയ്യുന്നതിനായി നിലവിലുള്ള ഒടിപി സംവിധാനങ്ങള്‍ക്ക് പുറമെ, സുരക്ഷ

    അന്തരിച്ച സിനിമാ നടൻ സലിം കുമാൻ്റെ ചരിത്രം - സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു

    സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും - സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്

    നിയമിതനായി - പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് ആയി നിയമിതനായി.

    പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു* - പാസ്റ്റർ എബ്രഹാം മാത്യൂവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി എബ്രഹാം നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

    ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ - നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍

    സ്റ്റാ​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലെ 40,000 കു​പ്പി വീ​ഞ്ഞ് ജോ​ർ​ജി​യ സ​ർ​ക്കാ​ർ ലേ​ല​ത്തി​നു വ​യ്ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു - സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ർ​ജി​യ​യി​ൽ ജ​നി​ച്ച ജോ​സ​ഫ് സ്റ്റാ​ലി​ന് വൈ​ൻ ശേ​ഖ​രി​ക്ക​ൽ ഹ​ര​മാ​യി​രു​ന്നു. 1917ലെ ​വി​പ്ല​വ​ത്തി​ൽ അ​ധി​കാ​രം പി​ടി​ച്ച ക​മ്യൂ​ണി​സ്റ്റു​ക​ൾ റ​ഷ്യ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ വീ​ഞ്ഞു​ശേ​ഖ​ര​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.