അപകടം നടന്നിട്ട് 12 മണിക്കൂർ പിന്നിട്ടിട്ടും പ്രസിഡൻ്റിനെ കണ്ടെത്താനാകാതെ ഇറാൻ
Reporter: News Desk
20-May-2024
സാധാരണക്കാരോട് ചേർന്നുനിന്ന ഭരണാധികാരി. അതായിരുന്നു ജനങ്ങളിൽ പലർക്കും റഈസി. താഴേതട്ടിലെ മനുഷ്യരുമായി നിരന്തരം സമ്പർക്കം പുലർത്താൻ റഈസി താൽപര്യമെടുത്തു. ഖുമൈനിയുടെ ചിന്തയിൽ നിന്ന് ഊർജം സംഭരിച്ചും ഇറാനിയൻ വികാരത്തോട് ചേർന്നുനിന്നുമായിരുന്നു എന്നും റഈസിയുടെ യാത്ര. രാഷ്ട്രീയ പ്രക്ഷുബ്ധതകൾക്കിടയിലും സൗമ്യ നയതന്ത്രം പയറ്റി ഇറാനുള്ളിലും പുറത്തും അസാമാന്യ സ്വാധീനമുറപ്പിച്ച വിദേശകാര്യ മന്ത്രി കൂടിയാണ് അമീറബ്ദുല്ലാഹിയാൻ. തങ്ങളുടെ പ്രിയപ്പെട്ടവർ അടുത്ത മണിക്കൂറിൽ തന്നെ മടങ്ങിയെത്തും എന്നുറപ്പിച്ചാണ് ഓരോ ഇറാനിയും കാത്തിരിപ്പ് തുടരുന്നത് View More