മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിച്ച ആദ്യ ഇലക്ട്രോണിക്ക് ചിപ്പിന് തകരാർ; വെളിപ്പെടുത്തലുമായി കമ്പനി
Reporter: News Desk
10-May-2024
മസ്തിഷ്കത്തിൽ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.
ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽ ചിപ്പിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കമ്പനി പറയുന്നു. ചെറിയ ഇലക്ട്രോഡുകൾ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. എന്നാൽ, മസ്തിഷ്കവുമായി ബന്ധിപ്പിച്ച ഇലക്ട്രോഡുകളടങ്ങിയ ചില അതിസൂക്ഷ്മനാരുകൾ കോശങ്ങളിൽനിന്ന് പിൻവാങ്ങിയതാണ് ബുദ്ധിമുട്ടുകൾക്ക് കാരണം.
ഈ സമയം ഉപകരണത്തിൽനിന്ന് ലഭിക്കുന്ന ഡേറ്റയുടെ അളവ് കുറഞ്ഞതായും ഇതോടെ ചിപ്പിന്റെ വേഗവും കൃത്യതയും അളക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടെന്നും കമ്പനി ബ്ലോഗ്പോസ്റ്റിൽ പറയുന്നു. എന്നാൽ, എത്ര നാരുകൾക്ക് തകരാറുണ്ടായെന്ന് കമ്പനി പറയുന്നില്ല. അൽഗൊരിതം മാറ്റി ഈ പ്രശ്നം പരിഹരിച്ചതായി ന്യൂറാലിങ്ക് പറഞ്ഞു. സാധാരണദിവസങ്ങളിൽ എട്ടുമണിക്കൂർവരെ അർബാഗ് ചിപ്പുപയോഗിക്കുന്നുണ്ടെന്നും വാരാന്തത്തിൽ അത് 10 മണിക്കൂർവരെ നീളുമെന്നും കമ്പനി പറയുന്നു.
1024 ഇലക്ട്രോഡുകളടങ്ങിയ മനുഷ്യതലനാരുകളെക്കാൾ നേർത്ത 64 നാരുകളാണ് ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പിലുള്ളത്. പക്ഷാഘാതം, പാർക്കിൻസൺ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്കും അംഗപരിമിതിയുള്ളവർക്കും അവരുടെ ചിന്തകളുപയോഗിച്ച് വേഗത്തിൽ ടൈപ്പ് ചെയ്യാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ചിപ്പിലൂടെ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. View More