മഞ്ഞ കാർഡുകളുടെ മസ്റ്ററിങ് ഇന്നും തുടരും

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ്ങിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും.

പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി നാളെ അറിയിക്കും. ഇന്നും നാളെയും മറ്റു കാർഡുകാർക്ക് അരിവിതരണവും ഉണ്ടാകില്ലയെന്നും മന്ത്രി പറഞ്ഞു. അതേസമയം അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡുടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി. ആർ അനിൽ നിർദേശിച്ചു.

മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് ഇന്നലെ മുതൽ മസ്റ്ററിങ് ഉണ്ടാകുമെന്നായിരുന്നു ആദ്യം നൽകിയ അറിയിപ്പ്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഇന്നലെ ഒരാളുടെ മസ്റ്ററിങ് പോലും നടത്താനായിരുന്നില്ല.

RELATED STORIES