ദോഹയിൽ നിര്യാതനായി

വഴിയമ്പലം ശാന്തി റോഡിൽ താമസിക്കുന്ന താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദ് മകൻ ഷെറിൻ കെ. മുഹമ്മദ് (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ (12), ഹൈസ ഫാത്തിമ (8).മാതാവ്: മുളംപറമ്പിൽ ശിവാക്കുട്ടി. ഖത്തറിലുള്ള ഷെലീൽ കെ.മുഹമ്മദ് ഏക സഹോദരനാണ്. കാക്കാതുരുത്തി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരി താനത്ത്പറമ്പിൽ മുസ്തഫയുടെ സഹോദര പുത്രനാണ്.

RELATED STORIES