ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കൾ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകരുത്, മോട്ടോർ വാഹന വകുപ്പ്
Reporter: News Desk
06-May-2024
സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ് എന്നും മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ. ബോഡിയുടെ ബാലൻസിങ് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോർ സൈക്കിളിൽ കയറ്റുന്ന വസ്തുക്കൾ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നിൽക്കുന്നവ. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ ഇത്തരത്തിൽ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കാൻ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കൂ…..സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവൻ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവൻ View More