കുട്ടിയെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
Reporter: News Desk
21-Apr-2023
ബൈക്കിൽ അച്ഛനും അമ്മക്കും യാത്ര ചെയ്യാനേ നിലവിൽ നിയമം ഉള്ളു. രക്ഷിതാവിന്റെ കൂടെ ഹെൽമെറ്റ് ധരിച്ച് കുട്ടിക്ക് സഞ്ചരിക്കാം. എന്നാൽ യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ കൂടരുത്. ഇത് ലംഘിക്കുന്നവരെ പിടികൂടാം. മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന നിയമമാണിത്. സംസ്ഥാന സർക്കാരിന്റേതല്ല. അതിനാൽ ഈ നിയമം മാറ്റാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ. മന്ത്രിമാരുടെ ഉൾപ്പെടെയുള്ള എമർജന്‍സി വാഹനങ്ങൾക്ക് നിയമങ്ങളിൽ നിന്ന് ഇളവ് ഉണ്ട്’, മന്ത്രി പറഞ്ഞു. View More