ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട്
Reporter: News Desk 12-Apr-2026763
പച്ചപ്പിന്റെ നാടായ കേരളം ഇന്ന് ഉഷ്ണതരംഗത്തിന്റെ പിടിയിലാണ് : ഓരോ വര്‍ഷവും ഉഷ്ണത്തിന്റെ തീവ്രത വന്‍തോതില്‍ വര്‍ധിച്ചുവരുന്നു : ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട്
- Published by : sub-editor @c-media online news desk
- Apr 12,2026 10:33:06 am


മലയോര മേഖലയിലൊഴികെ കടുത്ത അസ്വസ്ഥതയുളവാക്കുന്ന കാലാവസ്ഥയാണുള്ളത്. അടുത്ത ദിവസങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് വര്‍ധിക്കുമ്പോള്‍ മുന്‍കരുതലിന് നിര്‍ദേശം നല്കുന്നതിനപ്പുറം, നേരത്തേ സുഖകരമായ കാലാവസ്ഥയായിരുന്ന കേരളത്തിന് എന്തുകൊണ്ട് ഈ ഗതിവന്നുവെന്ന കാര്യത്തില്‍ കാര്യക്ഷമമായ പഠനവും നടപടികളും ആവശ്യമാണ്.
കേരളത്തിന്റെ പ്രത്യേക ഭൂഘടനയാണ് സ്ഥിതി ഇത്ര സങ്കീര്‍ണമാക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. അറബിക്കടലിനോട് ചേര്‍ന്ന സംസ്ഥാനമായതിനാല്‍ അതിന്റെ പ്രതിഫലനം സംസ്ഥാനത്ത് നേരിട്ട് അനുഭവപ്പെടുന്നു. കടല്‍ ചൂടാകുമ്പോള്‍ നീരാവി അന്തരീക്ഷത്തില്‍ കൂടുതലായി കലരുകയും വായുവിലെ ഈര്‍പ്പം വര്‍ധിക്കുകയും ചെയ്യും. ഈര്‍പ്പം കൂടുമ്പോള്‍ വിയര്‍പ്പ് ഉണങ്ങാന്‍ താമസമെടുക്കും. ഇത് ശരീരത്തിന് യഥാര്‍ഥ താപനിലയേക്കാള്‍ ചൂട് അനുഭവപ്പെടാന്‍ ഇടയാക്കും. 37 ഡിഗ്രി താപനില പോലും 45 ഡിഗ്രി പോലെ അനുഭവപ്പെടും.
പ്രകൃതി പ്രതിഭാസമെന്നതിനൊപ്പം മനുഷ്യ കരങ്ങള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ പങ്ക്.
തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കാടുകള്‍ വെട്ടിത്തെളിച്ചും വികസനത്തിന്റെ പാതകള്‍ വെട്ടുമ്പോള്‍ പ്രകൃതിയുടെ സ്വാഭാവികമായ ശീതീകരണ സംവിധാനം നശിക്കുന്നു. കൃഷിയിടങ്ങള്‍ മാത്രമല്ല, ജലസംഭരണികള്‍ കൂടിയാണ് വയലുകള്‍. അന്തരീക്ഷത്തിലെ ചൂട് ആഗിരണം ചെയ്യുന്നതിലും ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്തുന്നതിലും വയലുകള്‍ക്ക് വലിയ പങ്കുണ്ട്. എല്‍നിനോ പോലുള്ള അന്താരാഷ്ട്ര ഘടകങ്ങളും ഉഷ്ണ വര്‍ധന ശക്തമാക്കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാര്‍ റോഡുകളും ചൂട് ആഗിരണം ചെയ്ത് പുറത്തുവിടുന്നതാണ് രാത്രി കാലങ്ങളില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ മറ്റൊരു കാരണം. വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡും എയര്‍ കണ്ടീഷണര്‍ പുറത്തുവിടുന്ന ചൂടും കൂടി ചേരുമ്പോള്‍ വറചട്ടിയായി മാറുകയാണ് കേരളം.
ഈ ഘടകങ്ങളെല്ലാം കൂടി ചേരുമ്പോള്‍ പരിസ്ഥിതി പ്രശ്നത്തിനപ്പുറം ഇതൊരു സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ
പ്രതിസന്ധിയായി രൂപപ്പെടുന്നു.
വൈദ്യുതി ഉപയോഗം കുത്തനെ വര്‍ധിക്കുന്നു. ജലക്ഷാമം രൂപപ്പെടുന്നു. സമയം പുനഃക്രമീകരിക്കേണ്ടി വരുന്നതിനാല്‍ തൊഴിലാളികളുടെ ജോലിസമയം കുറയുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് പ്രയാസം അനുഭവപ്പെടുന്നു.
മഴയുടെ രീതിയില്‍ വന്ന മാറ്റമാണ് മറ്റൊരു പ്രശ്നം. കൃത്യമായ ഇടവേളകളില്‍ ലഭിച്ചിരുന്ന മഴയായിരുന്നു കേരളത്തിന്റെ കാലാവസ്ഥാ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഇടമഴ അന്തരീക്ഷത്തിലെ ചൂട് കുറക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. സമീപ കാലങ്ങളില്‍ വേനല്‍മഴ നന്നേ കുറയുകയോ ഒറ്റപ്പെട്ട മഴയായി പരിമിതപ്പെടുകയോ ചെയ്യുകയാണ്. ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മഴയുടെ വിതരണത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നുവെന്നാണ്. അതായത്, പെയ്യേണ്ട സമയത്ത് പെയ്യാതിരിക്കുകയും പെയ്യുമ്പോള്‍ പ്രളയസമാനമായ മഴ ലഭിക്കുകയും ചെയ്യുന്നു. മഴയുടെ അളവിലും കുറവ് സംഭവിച്ചിട്ടുണ്ട്.
കൃത്യമായ മഴ ലഭിക്കാത്തത് മണ്ണിന്റെ ഈര്‍പ്പം ഇല്ലാതാക്കും. വരണ്ട മണ്ണ് ചൂടിനെ പ്രതിഫലിപ്പിക്കുകയും അന്തരീക്ഷ താപനില വര്‍ധിപ്പിക്കുകയും ചെയ്യും. വരള്‍ച്ചയും കടുത്ത ഉഷ്ണതരംഗവും ഒരേസമയം പിടിമുറുക്കുന്ന രീതിയിലേക്ക് കേരളത്തിന്റെ കാലാവസ്ഥ മാറിയിരിക്കുന്നുവെന്ന് ഈ വര്‍ഷം പുറത്തുവന്ന പഠന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിശക്തമായ മഴ വര്‍ഷിക്കുകയും പെട്ടെന്ന് തന്നെ ആകാശം തെളിയുകയും ചെയ്യുന്ന രീതി സംസ്ഥാനത്ത് ഇപ്പാള്‍ പതിവാണ്. പെട്ടെന്ന് പെയ്യുന്ന അതിശക്തമായ മഴ ഭൂമിയിലേക്കിറങ്ങാതെ ഒലിച്ചു പോകുന്നതിനാല്‍ അന്തരീക്ഷം തണുപ്പിക്കുന്നതിനു പകരം ഉഷ്ണതരംഗം രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്ന മിതമായ മഴക്ക് മാത്രമേ ഉഷ്ണതരംഗത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാകുകയുള്ളൂ. മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റം കേരളത്തിലെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് പഠന റിപോര്‍ട്ടുകളെല്ലാം വിരല്‍ചൂണ്ടുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള വികസനത്തിന് വലിയ വില നല്‍കേണ്ടി വരും.
RELATED STORIES
കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ രാജൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ - സംസ്കാരം: ശനിയാഴ്ച്ച രാവിലെ ഭവനത്തിൽ വച്ച് ശുശ്രൂഷ തുടങ്ങുകയും ഉച്ചക്ക് 12:30 ന് കുടശ്ശനാട് ഐ.പി.സി സഭയുടെ പറന്തലുള്ള
News Desk16-Jul-2026പാണംതുണ്ടിൽ ജോയമ്മാമ്മയുമായുള്ള ഡോ. സന്തോഷ് പന്തളത്തിൻ്റെ ഓർമ്മക്കുറിപ്പ് - എൻ്റെ ഭാര്യവീടിൻ്റെ എല്ലാ കാര്യങ്ങൾക്കും എല്ലാവിധത്തിലും സഹായമായത് പാണംതുണ്ടിലെ ഞങ്ങുടെ അമ്മാച്ചൻമ്മാരും അവർക്ക് തുണയായി ദൈവം നൽകിയ കൂട്ടാളികളുമാണ് എന്ന് പറയുന്നതിൽ അധിയായ സന്തോഷമുണ്ട്. എല്ലാം ഓർമ്മയുടെ പുസ്തകത്തിൽ സൂക്ഷിക്കുന്നു. ഞങ്ങളെ വിട്ട് വിശ്രമത്തിലേക്ക് പോയ രാജച്ചായൻ, തമ്പിച്ചായൻ എന്നിവരെ ഇവിടെ സ്മരിക്കുന്നു. ജോയമ്മാമ്മയെ മിക്കപ്പോഴും ഫോണിലും നേരിട്ടും സംസാരിക്കാറുണ്ട് ഒപ്പം വിളിക്കാറുമുണ്ടായിരുന്നു. ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്ക് ഇറങ്ങിയപ്പോൾ കുറച്ചു കൂടെ ഞങ്ങളോട് താല്പര്യം കൂടിയിട്ടുണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക്
News Desk15-Jul-2026കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. - കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. കഴിഞ്ഞ ചില നാളുകളായി ശാരീരിക ക്ഷീണത്താൽ ചിക്സയിലായിരിക്കുമ്പോഴാണ് യാത്രയായത്. ഭർത്താവ്: പരേതനായ രാജൻ ചാക്കോ; മക്കൾ: ജെറി, റെൻസി. കൂടുതൽ വിവരങ്ങൾ പിന്നാലെ.
News Desk15-Jul-2026തെങ്ങുംപള്ളിയിൽ അജി ജേക്കബ് (53) നിര്യാതയായി - മൃതദേഹം ഇന്ന് വൈകിട്ട് (ഞായർ) അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതും, സംസാരം നാളെ രണ്ടുമണിക്ക് കരുണാപുരം ജെറുസലേം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പരേത തേമ്പള്ളി കല്ലോലിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : ടി സി ജേക്കബ് മക്കൾ : സ്റ്റെഫി ജേക്കബ്, അലക്സ് ജേക്കബ് മരുമകൻ : പ്ലാന്തോട്ടത്തിൽ
News Desk12-Jul-2026അധ്യാപനസമർപ്പണത്തിന് അഭിമാന അംഗീകാരം - അധ്യാപനരംഗത്തെ ആത്മാർഥമായ സേവനവും അക്കാദമിക മികവും വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നൽകിയ വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം സമ്മാനിക്കുന്നത്. 2026 ആഗസ്റ്റ് 5-ന് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടക്കുന്ന എടുകേരള എഡ്യൂക്കേഷൻ അവാർഡ്സ് – 2026 ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അറിവ് പങ്കുവെക്കുക എന്നത് ഒരു തൊഴിൽ മാത്രമല്ല, തലമുറകളെ വാർത്തെടുക്കുന്ന ദൗത്യമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച സ്മിത ഡി. ജിയുടെ ഈ നേട്ടം വിദ്യാഭ്യാസരംഗത്തിനും വിദ്യാർത്ഥികൾക്കും
News Desk12-Jul-2026സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു നൽകും - ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും. തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള
News Desk11-Jul-2026പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണി മുതൽ - കഴിഞ്ഞ ദിവസം ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് ഭവനത്തിൽ കൊണ്ടു വരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 8:30 മുതൽ 12:30 വരെ അതുല്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ പൊതു ദശനത്തിന് വക്കുകയും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം കോന്നി ആമക്കുന്നിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യുന്നതാണ്.
News Desk09-Jul-2026വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച വനിതയെ അറസ്റ്റ് ചെയ്തു - താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലിൽ തൊഴിക്കുകയും , ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള
News Desk08-Jul-2026അബൂദബി, ഷാർജ എമിറേറ്റുകളിലെ റെസിഡൻഷ്യൽ മേഖലകളിൽ വാടക നിരക്കിൽ വലിയ കുറവ് - അബൂദബിയിൽ, പ്രത്യേകിച്ച് യാസ് ഐലൻഡ്, അൽ റീം ഐലൻഡ് പോലുള്ള പ്രീമിയം പ്രദേശങ്ങളിൽ പുതിയ അപ്പാർട്ട്മെന്റുകൾ ധാരാളമായി വിപണിയിലെത്തിയതാണ് വാടക കുറയാൻ കാരണമായതെന്ന് പ്രോപ്പർട്ടി ഫൈൻഡർ ചീഫ് റവന്യൂ ഓഫീസർ ശരീഫ് സ്ലീമാൻ പറഞ്ഞു. അൽ മുറൂർ പോലുള്ള പ്രധാന ഭൂപ്രദേശ ജില്ലകൾ നിലവിൽ സ്ഥിരത പുലർത്തുന്നുണ്ടെന്നും
News Desk08-Jul-2026അതുല്ല്യ ജോസച്ചായനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; സന്തോഷ് പന്തളം - വിവരം അറിഞ്ഞ ഉടനെ എൻ്റെ സ്നേഹിതനായ ചിറ്റാർ സഭയുടെ പാസ്റ്റർ സാം കുട്ടിയെ ഞാൻ ഫോണിൽ വിളിച്ചു കാര്യങ്ങളുടെ നിജസ്തി അറിഞ്ഞു. ഉടനടി പത്തനംതിട്ടയിലെ മുത്തൂറ്റ് ആശുപത്രിയിൽ ഞാൻ പോയി അദ്ദേഹത്തിൻ്റെ കണ്ടു ചലനമറ്റ ശരീരത്തിൽ തെട്ടു നോക്കിയപ്പോൾ ശരീരമാകെ തണുത്തതായിരുന്നു. മനസ്സുകൊണ്ട് മന്ത്രിച്ചു ഉയർപ്പിൻ്റെ പൊൻ പുലരിയിൽ പുനരുദ്ധാന പ്രത്യാശയിൽ പുതു ശരീരത്തോടെ കാണാമെന്ന ഹൃദയത്തിൽ പറഞ്ഞുകൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു. അമ്മാമ്മയെയും മക്കളെയും തികഞ്ഞ ദൈവീക പ്രത്യാശയിൽ ദൈവം ഉറപ്പിച്ചിരിക്കുന്നു. ദൈവ വചനം പറയുന്നതുപോലെ നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത് ദൈവത്തിൽ പ്രത്യാശ വക്കുക എന്ന വാക്കുതന്നെ എനിക്കും പറയാനുള്ളു. നാമെല്ലാവരും ഇതേ വഴിയായി കടന്നു പോകേണ്ടതായ ദിവസമുണ്ട്. ആരും അത് മറക്കാതെ നല്ല വഴിയെ യാത്രയാകാൻ കഴിവിൻ്റെ പരമാവധി യാത്രയാകാം. ദൈവീക പ്രത്യാശയിൽ എല്ലാവരെയും ദൈവം നിറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്;
News Desk07-Jul-2026ജി. സുധാകരൻ്റേത് സംസ്കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ CPM ആലപ്പുഴ ജില്ലാ കമ്മിറ്റി - പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും'; എന്നാണ് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞത്. പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന് നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
News Desk07-Jul-2026സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് - ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഈ മാസം എട്ടു വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 9 വരെ
News Desk06-Jul-2026മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം - വരും മണിക്കൂറുകളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, പാല്‍ഘര്‍, റായ്ഗഡ്, പുണെ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. കനത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
News Desk06-Jul-2026ആംബുലൻസ് കയറി മരിച്ചു - വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും അമ്മയോടൊപ്പം തൃശൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ജനീറ്റ. പൂങ്കുന്നം ജങ്ഷനിൽ വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്ന വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടുകയും നിയന്ത്രണം വിട്ട് ജനീറ്റയും അമ്മയും റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ വന്ന ആംബുലൻസ് ജനീറ്റയുടെ
News Desk06-Jul-2026കേരളത്തിൽ വീണ്ടും അവയവദാനം - രാവിലെ 11 മണിക്ക് അവയവങ്ങളുമായി ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു വിവരം. കോഴിക്കോട് ഇക്രയിൽ കിഡ്നി സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂർ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനിയും 4 വയസും 10 മാസവും പ്രായമുള്ള
News Desk06-Jul-2026പാസ്റ്റർ ജോസ് അതുല്യ നിര്യാതനായി - കോന്നി: ചിറ്റാർ ഐ പി സി ഫിലദൽഫിയ സഭയിൽ ഇന്ന് നടന്ന സഭായോഗത്തിൽ പ്രസംഗകനായി എത്തുകയും വചന ശുശ്രൂഷ പൂർത്തികരിച്ച്, സഭായോഗാനന്തരം തനിക്ക് ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുർന്ന് ആശുപത്രിയിൽ
News Desk05-Jul-2026കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ ഫോണ്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് - അമ്പലപ്പുറം ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വരുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ വേഗപരിധിയും ടിപ്പര്‍ ലോറി പാലിച്ചിരുന്നില്ല. ജിപിഎസ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അപകടസമയത്ത് ലോറിയുടെ വേഗത മണിക്കൂറില്‍ 56 കിലോമീറ്ററിലധികമായിരുന്നുവെന്ന് കണ്ടെത്തി. ആര്‍ടിഒ, കൊട്ടാരക്കര എസ്എച്ച്ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് അപകടസ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ നിസാം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
News Desk05-Jul-202613കാരിയുടെ പോക്സോ കേസിൽ നാടകീയമായ വഴിത്തിരിവ് - തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് കുട്ടിയുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞത്.ആദ്യം ചൈൽഡ് ലൈന്‍ നൽകിയ മൊഴിയിൽ സഹപാഠികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്ന് പോലീസ് ആഴത്തിൽ പരിശോധിക്കുകയാണ്. ഇതിനായി പെൺകുട്ടിയിൽ നിന്ന് വീണ്ടും
News Desk05-Jul-2026ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ - കട്ടിലുകളിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നായിരുന്നു വിദ്യാർത്ഥിയുടെ വിചിത്രമായ മറുപടി. എന്നാൽ ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ആൻസ്റ്റന് കഴിഞ്ഞില്ല. തുടർന്ന് വാർഡൻ പോലീസിനെ വിവരമറിയിക്കുകയും ആൻസ്റ്റനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
News Desk05-Jul-2026സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ - സബ്സിഡി സാധനങ്ങളുടെ വില്പനയിലൂടെ ഉണ്ടാകുന്ന വൻ നഷ്ടവും സർക്കാർ തലത്തിൽ നിന്നുള്ള സബ്സിഡി കുടിശ്ശികകൾ യഥാസമയം ലഭിക്കാത്തതുമാണ് സപ്ലൈകോയെ ഇത്രയും വലിയ പ്രതിസന്ധിയിലാക്കിയത്. വരും ദിവസങ്ങളിൽ വിപണി ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. ഓണവിപണി മുന്നിൽക്കണ്ട് ടെണ്ടർ നടപടികളുമായി മുന്നോട്ടുപോകാൻ വിതരണക്കാരുടെ കുടിശ്ശിക തീർക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, അടിയന്തിര പാക്കേജോ പ്രത്യേക ഫണ്ടോ അനുവദിച്ച് പൊതുവിതരണ ശൃംഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ധനവകുപ്പ് മുൻകൈ
News Desk05-Jul-2026



















