കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നു
Reporter: News Desk 21-Jul-2026504
സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയപ്പോള്‍, മഴക്കുറവ് പറഞ്ഞ് ന്യായീകരിക്കാനാണ് കെ എസ് ഇ ബി ശ്രമിച്ചത് : സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വിലയിരുത്തലിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ പിടിപ്പുകേട് !!
- Published by : sub-editor @c-media online news desk
- Jul 21,2026 07:49:10 am


കേരളത്തിലെ സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിക്ക് കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മാത്രമല്ല, വൈദ്യുതി ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നവരുടെ ഭരണപരമായ വീഴ്ചകളും ദീര്‍ഘവീക്ഷണമില്ലായ്മയും കൂടി കാരണമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും ജലവൈദ്യുത പദ്ധതികളില്‍ നിന്നായതിനാല്‍ മഴക്കുറവ് ഈ രംഗത്ത് പ്രതിസന്ധി ഉണ്ടാക്കുമെന്നത് വസ്തുതയാണെങ്കിലും മഴലഭ്യത ഓരോ വര്‍ഷവും കുറഞ്ഞു വരികയാണെന്നത് പുതിയ അറിവല്ല. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാന്‍ പരിഹാര മാര്‍ഗം കണ്ടെത്തേണ്ടതും കൃത്യമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതും വൈദ്യുതി ബോര്‍ഡിന്റെ അടിസ്ഥാനപരമായ ബാധ്യതയാണ്. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉറപ്പിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ അനുവാദം നല്‍കേണ്ട റെഗുലേറ്ററി കമ്മീഷനെ അറിയിക്കാന്‍ രണ്ടാഴ്ച വൈകിയതായി കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഗുരുതര വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കെ എസ് ഇ ബിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് കമ്മീഷന്.
വൈദ്യുതി നിയമ (ഇലക്ട്രിസിറ്റി ആക്ട്) പ്രകാരം ബോര്‍ഡ് ഒപ്പ് വെക്കുന്ന ഏത് കരാറും റെഗുലേറ്ററി കമ്മീഷന് പരിശോധിച്ച് ഉപഭോക്താക്കള്‍ക്ക് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച് കമ്മീഷനെ അറിയിക്കുന്നതില്‍ വന്ന കാലതാമസം കാരണം, കരാര്‍ യഥാസമയം പ്രാബല്യത്തില്‍ വരാതിരിക്കുകയും ആ സമയത്ത് വിപണിയില്‍ ലഭ്യമായിരുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കേരളത്തിന് നഷ്ടമാകുകയും ചെയ്തു. ഒടുവില്‍ പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരികയും പവര്‍കട്ട് അടിച്ചേല്‍പ്പിക്കേണ്ടി വരികയുമുണ്ടായി.
മത്സരാധിഷ്ഠിതമാണ് രാജ്യത്തെ വൈദ്യുതി വിപണി. വിവിധ ഉത്പാദന കമ്പനികളില്‍ നിന്ന് ദീര്‍ഘകാല- ഹ്രസ്വകാല കരാറുകളിലൂടെയും എക്സ്ചേഞ്ചുകളിലൂടെയും ആവശ്യാനുസരണം വൈദ്യുതി ലഭ്യമാക്കാനുള്ള അവസരങ്ങള്‍ നിലവിലുണ്ട്. ആവശ്യകതയും വിപണിയിലെ സാഹചര്യങ്ങളും കൃത്യമായി വിലയിരുത്തി മുന്‍കൂട്ടി കരാറുകള്‍ ഉറപ്പാക്കിയാല്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാകും. കൃത്യമായ ആസൂത്രണവും സമയോചിതമായ ഇടപെടലുമില്ലെങ്കില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും.
ഈ വസ്തുത മനസ്സിലാക്കി യഥാസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് കെ എസ് ഇ ബിയുടെ ബാധ്യതയാണ്. മികച്ച വിപണി ബുദ്ധിയും ആവശ്യകതയെ കുറിച്ച് മുന്‍കൂട്ടി വിലയിരുത്തലും കാര്യക്ഷമമായ മാനേജ്മെന്റും അനിവാര്യമാണ് വൈദ്യുതി ബോര്‍ഡിന്. അതിന്റെ അപര്യാപ്തതയാണ് പലപ്പോഴും പവര്‍കട്ട് പോലുള്ള നടപടിയിലേക്ക് നീങ്ങാന്‍ ഇടവരുത്തുന്നത്.
ഊര്‍ജാവശ്യത്തിന് കേരളം പ്രധാനമായും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സ്ഥിരം പ്രതിഭാസമായി മാറുകയും വൈദ്യുതി ആവശ്യകത അടിക്കടി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതൊരു സുരക്ഷിതമായ സമീപനമല്ലാതായിട്ടുണ്ട്. സൗരോര്‍ജം, കാറ്റാടി വൈദ്യുതി, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ ഇതര മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതുണ്ട് സംസ്ഥാനം. സൗരോര്‍ജത്തിന് കേരളത്തില്‍ നല്ല സാധ്യതയുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ മേല്ക്കൂരകളില് സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാക്കിയാല്‍ വൈദ്യുതി ആവശ്യകതയുടെ വലിയൊരു പങ്ക് പ്രാദേശികമായി നിര്‍വഹിക്കാനാകും. ഒരു പരിസ്ഥിതി സൗഹൃദ മാര്‍ഗം കൂടിയാണ് സൗരോര്‍ജം.
ആവശ്യത്തിന് വൈദ്യുതി ഇല്ലാത്തത് മാത്രമല്ല സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയെ ഉപഭോക്താവിലേക്ക് എത്തിക്കുന്ന വിതരണ ശൃംഖലയിലെ അപര്യാപ്തത കൂടിയുണ്ട്. പവര്‍ ഹൗസുകളില്‍ നിന്നോ സബ്സ്റ്റേഷനുകളില്‍ നിന്നോ വൈദ്യുതി ലൈനുകളിലൂടെ സഞ്ചരിച്ച് വീടുകളിലോ സ്ഥാപനങ്ങളിലോ എത്തുമ്പോഴേക്ക് വലിയൊരു പങ്ക് വഴിയില്‍ നഷ്ടപ്പെടുന്നുണ്ട്. ലൈനുകളുടെ പഴക്കം, ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷിക്കുറവ് തുടങ്ങിയവയാണ് കാരണം. പുറത്ത് നിന്ന് എത്ര വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങിയാലും അത് ഉപഭോക്താവിലേക്ക് എത്തിക്കാനുള്ള വിതരണ ശൃംഖല ശക്തവും കാര്യക്ഷമവുമല്ലെങ്കില്‍ പ്രതിസന്ധി തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.
വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും കെ എസ് ഇ ബിയുടെ ആഭ്യന്തര പ്രശ്നമോ ഒരു സാങ്കേതിക വിഷയമോ അല്ല. സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. വ്യവസായ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഐ ടി മേഖലക്കും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത വേണം. ഇടക്കിടെയുള്ള മുടക്കവും നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ വ്യവസായ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വലിയ തോതില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിക്ഷേപകര്‍ ഒരു സംസ്ഥാനം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്ന പ്രാഥമികമായ സൗകര്യങ്ങളിലൊന്നാണ് വൈദ്യുതിയുടെ തടസ്സമില്ലാത്ത ലഭ്യത.
അതാത് പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമ്പോൾ ജനങ്ങളുടെ രോഷത്തിന് ഇരയാകുന്നത് ആ പ്രദേശത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയറും, എഇ യും, മറ്റു കീഴ് ഉദ്യോഗസ്ഥരുമാണ്, അല്ലാതെ മുകളിൽ ഇരിക്കുന്നവർക്ക് യാതൊരു പ്രശ്നവുമില്ല.
കെ എസ് ഇ ബി അനാസ്ഥയും പിടിപ്പുകേടും അവസാനിപ്പിച്ച് വൈദ്യുതി ലഭ്യതയും വിതരണവും ഉറപ്പ് വരുത്തണം.
RELATED STORIES
മുഖ്യമന്ത്രി അമേരിക്കൻ അംബാസഡർ സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി - തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖ-അധിഷ്ഠിത വികസനം എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള കേന്ദ്രമെന്ന നിലയിൽ കേരളത്തിനുള്ള വർധിച്ചുവരുന്ന സാധ്യതകളെ പറ്റിയും മുഖ്യമന്ത്രി അംബാസഡറോട് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഇതിൽ മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്നു. അമേരിക്കൻ കമ്പനികളും കേരളവും
News Desk08-Aug-2026കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല ; കോൺഗ്രസിൽ കസേരകളി - മത്സരത്തിൽ നിന്ന് മാറി നിന്ന കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം കിട്ടാനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കെപിസിസി അധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനവും നിലച്ച മട്ടാണ്.
News Desk08-Aug-2026തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു - ബ്രദർ സണ്ണി വർഗ്ഗീസ്, ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ. തോമസിന് നൽകി പ്രകാശനം ചെയ്യുകയും ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ബൈബിളിൽ സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാത്തവർക്കും വീട്ടിൽ ഇരുന്ന് ദൈവവചനം പഠിക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം. 1100 പേജുകൾ; ബൈബിൾ പേപ്പർ പ്രിൻ്റിങ്.
News Desk07-Aug-2026ആകാശത്ത് വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ - വിമാനം ലാൻഡ് ചെയ്യാൻ ഏകദേശം അര മണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. എമർജൻസി എക്സിറ്റ് വാതിലിന് സമീപം ഇരുന്ന പാലക്കാട് സ്വദേശിയായ ജംഷീർ എന്ന യുവാവ് ആദ്യം എമർജൻസി ഡോറിന്റെ വിൻഡോ പാനലിലെ ഒരു ഗ്ലാസ് തകർത്തു. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
News Desk07-Aug-2026ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം - ഹര്‍ജിക്കാരനായ യുവാവിനെതിരെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസിന്റെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളില്‍
News Desk05-Aug-2026വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ - മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടത്തിയത് രാഷ്ട്രീയ നാടകവും ഫോട്ടോ ഷൂട്ടും മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. സി. വിഷ്ണുനാഥ് റസ്റ്റ് ഹൗസിൽ റൂമെടുത്ത് ഉറങ്ങുകയാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ
News Desk05-Aug-2026മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് - ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്.
News Desk05-Aug-2026മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് വാട്ട്സ് ആപ്പ് ‘റിവ്യൂവിലാക്കി - നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയിക്കും, എന്ന
News Desk04-Aug-2026കനത്ത മഴ; മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു - പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി എസ് സി ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്
News Desk04-Aug-2026സ്ഥിതിഗതികൾ നിയന്ത്രണവിധേയം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ - ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. 165 ഹെക്ടർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. പത്തനംതിട്ട ജില്ലയിലെ സാഹചര്യം നേരിടാൻ
News Desk03-Aug-2026ബസ് അപകടങ്ങൾ; രണ്ട് പേർ മരിച്ചു - നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍
News Desk03-Aug-2026വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം - രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അനധികൃതമായും മറ്റും വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നത് ഇതുവഴി തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതിയും
News Desk02-Aug-2026ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ - നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ
News Desk01-Aug-2026ഇറാൻ്റെ മേൽ അതിശക്തമായ പുതിയ ബോംബാക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് - ഇറാൻ കളവുകൾ പറയുകയും കാര്യങ്ങൾ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നതിനാൽ അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ഊർജ്ജ മേഖലകളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ചേർന്ന് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കടുത്ത ആക്രമണ പരമ്പരയ്ക്കാണ് പദ്ധതിയിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. താൽക്കാലികമായി നിർത്തിവെച്ച ആക്രമണങ്ങൾ ഇസ്രായേൽ പുനരാരംഭിക്കുന്നതിന്റെ സൂചന കൂടിയാണിത്.
News Desk01-Aug-2026പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി - നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ്
News Desk01-Aug-2026ശ്രീമതി അന്നമ്മ തോമസിന്റെ (ലീലാമ്മ) സംസ്ക്കാര ആഗസ്റ്റ് ഒന്ന് ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിൽ - സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിലെ ഭവനത്തിൽ രാവിലെ 7.30 മണി മുതൽ 11.30 മണി വരെ നടക്കുന്ന ശുശ്രൂഷക്കും തുടർന്ന് 11.30 മണി മുതൽ തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോൿസ് ഭദ്രാസന ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാത്യൂസ് മാർ തിയോഡോഷ്യസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷയെയും തുടർന്ന് ഭൗതിക ശരീരം ഉച്ചക്ക് 1 മണിക്ക് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോൿസ് ഭദ്രാസന ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
News Desk28-Jul-2026ഒക്കലഹോമയിലെ പാസ്റ്റർ ഷിബു തോമസിന്റെ മാതാവ് നിര്യാതയായി - ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനും അമേരിക്കയിലെ ഒക്കലഹോമയിലെ ഹെബ്രോൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ റ്റി.സി. തോമസിന്റെ സഹധർമ്മിണിയുമാണ് അന്നമ്മ തോമസ് (79 വയസ്സ്) ബംഗ്ലൂരുവിൽ നിര്യാതയായി. ചില നാളുകളായി ശാരീരക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.
News Desk25-Jul-2026പാസ്റ്റർ ഡോ. സൈമൻ വർഗ്ഗീസിൻ്റെ മാതാവ് നിര്യാതയായി - പരേതനായ പാസ്റ്റർ കെ. സി. വറുഗീസിന്റെ (കിടങ്ങന്നൂർ) ഭാര്യ നിര്യാതയായി. ഗിഹോൺ ഐപിസി ഫുജൈറ സഭയിലെ പാസ്റ്റർ എം.വി. സൈമണിന്റെ മാതാവുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്
News Desk25-Jul-2026ഡോ. അനിൽ ജോയ് തോമസ് തുമ്പമണ്ണിൻ്റെ മാതാവ് നിര്യാതയായി - മക്കൾ : ഡോ. അനിൽ ജോയ് തോമസ് (കുവൈറ്റ്), ആൻസി തോമസ് (ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (കുവൈറ്റ്), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദര
News Desk23-Jul-202612 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്സ് പിടിച്ചെടുത്തു - അന്താരാഷ്ട്ര നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ പ്രാദേശിക അധികാരികളുമായും ഏകോപിപ്പിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതും പ്രതികളുടെ ആസൂത്രണം പൊളിഞ്ഞതും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സി.ബി.എന്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന് വജ്ര എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കൂറ്റന്‍ ലഹരിമരുന്ന് വേട്ട നടന്നത്. ഗ്വാളിയറിലെ സി.ബി.എന്‍ സംഘം കൊച്ചി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ഡി.ആര്.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടത്തിയ നീക്കത്തിനൊടുവിലാണ് മലയാളി സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വമ്പന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ
News Desk21-Jul-2026



















