പാക് സൗന്ദര്യവർധക ക്രീമുകളിൽ അനുവദനീയ പരിധിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് വിഷാംശം
Reporter: News Desk 13-Aug-202616
ദുബൈയ്: പാകിസ്താനില്‍ നിര്‍മ്മിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ വഴി നിയമവിരുദ്ധമായി കേരളത്തിലേക്ക് കടത്തുന്ന ഫൈസ (Faiza), ഗോറി (Goree) എന്നീ പാക് ബ്യൂട്ടി ക്രീമുകളുടെ വരവും വിതരണ ശൃംഖലയുമാണ് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്. വിഷവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ പ്രചരിപ്പിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.
സംസ്ഥാന ഡ്രഗ് കണ്ട്രോള് വിഭാഗം നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മെര്‍ക്കുറിയുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഫേസ് ക്രീമുകളില്‍ 1 PPM (Parts Per Million) മെര്‍ക്കുറി മാത്രമാണ് നിയമപരമായി അനുവദനീയം. എന്നാല്‍ കേരളത്തില്‍ പിടിച്ചെടുത്ത ഫൈസ, ഗോറി ക്രീമുകളില്‍ 20,000 PPM വരെയെന്ന ഭയാനകമായ അളവിലാണ് മെര്‍ക്കുറി കണ്ടെത്തിയത്. അത്യധികം അപകടകരമായ ഈ വിഷാംശം ചര്‍മ്മത്തിലൂടെ ശരീരത്തിനുള്ളിലെത്തിയാല്‍ കരള്‍, വൃക്ക എന്നീ സുപ്രധാന അവയവങ്ങള്‍ പൂര്‍ണ്ണമായി തകരാറിലാകും.
പാകിസ്താനിലെ ലാഹോറില്‍ നിര്‍മ്മിക്കുന്ന 'ഗോറി ഡേ ആന്‍ഡ് നൈറ്റ്', ഗുജ്റാന്‍വാലയിലെ പൂനിയ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന 'ഫൈസ' എന്നീ ബ്യൂട്ടി ക്രീമുകള്‍ക്ക് പല വിദേശ രാജ്യങ്ങളിലും നിര്‍മ്മാണ നിരോധനമുണ്ട്. അത്യധികം മെര്‍ക്കുറി അടങ്ങിയതിനാല്‍ 2019-ല്‍ പാകിസ്താന് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ക്വാളിറ്റി കണ്ട്രോള് അതോറിറ്റി ഫൈസ നിരോധിച്ചിരുന്നെങ്കിലും ഇവയുടെ അനധികൃത ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സമില്ലാതെ തുടരുകയായിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലും ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിരുന്നു.
മനോഹരമായ പരസ്യങ്ങളിലൂടെയും മുഖം പെട്ടെന്ന് വെളുക്കുമെന്ന വ്യാജ വാഗ്ദാനങ്ങളിലൂടെയും സാധാരണക്കാരെ വലയിലാക്കിയാണ് ഈ ക്രീമുകള്‍ വില്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ച ശേഷം ഔദ്യോഗിക പര്‍ച്ചേസ് ബില്ലുകളോ രേഖകളോ ഇല്ലാതെയാണ് അനധികൃത മാര്‍ഗ്ഗത്തിലൂടെ ഇവ കേരളത്തിലേക്ക് എത്തിക്കുന്നത്. 50 ഗ്രാം വരുന്ന ഒരു ബോക്സിന് 400 മുതല്‍ 500 രൂപ വരെ ഈടാക്കിയാണ് അനധികൃത കേന്ദ്രങ്ങള്‍ വഴി ഇവിടുത്തെ വിപണിയില്‍ ചില്ലറ വില്‍പ്പന നടത്തുന്നത്.
സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നടപ്പിലാക്കിയ 'ഓപ്പറേഷന് സൗന്ദര്യ' എന്ന ദൗത്യത്തിലൂടെയാണ് പാക് നിര്‍മ്മിത വ്യാജ ക്രീമുകളുടെ പടുകൂറ്റന്‍ ശൃംഖല കുടുങ്ങിയത്. ജൂലൈ അവസാനത്തോടെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ പരിശോധനയില്‍ ഏകദേശം 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലാബുകളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ക്രീമുകളിലെ വിഷസാന്നിധ്യം പുറത്തുവന്നത്.
കൗമാരക്കാരിലും കുട്ടികളിലും ബ്യൂട്ടി ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ കടുപ്പിച്ചത്. ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളില് ലിപ്സ്റ്റിക്, ബേബി പൗഡര്‍, ബേബി ഓയില്‍, സോപ്പ് തുടങ്ങിയ ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വിപണിയിലെത്തിച്ച ഉല്‍പ്പന്നങ്ങളാണ് ഇവയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പര്‍ച്ചേസ് ബില്ലുകളോ കൃത്യമായ ഇറക്കുമതി രേഖകളോ ഇല്ലാതെ കടത്തിക്കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണികളില്‍ എത്തുന്നതിനു പിന്നില്‍ വലിയ വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിതരണക്കാര്‍ക്ക് വിദേശ ബന്ധമുണ്ടോ എന്നും, ക്രീമുകളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം മറ്റ് അവിഹിത മാര്‍ഗ്ഗങ്ങളിലേക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതുമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രധാനമായും പരിശോധിക്കുന്നത്. ഗള്‍ഫില്‍ നിന്നാണ് ഇത് കേരളത്തിലേക്ക് വരുന്നത്.
അനുവാദമില്ലാത്തതും വിഷമയവുമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ ഈ ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ഉടനടി അത് നിര്‍ത്തണമെന്ന് കർശന മുന്നറിയിപ്പുണ്ട്.
ഇവ ഉല്‍പ്പാദിപ്പിക്കുകയും അനധികൃതമായി എത്തിച്ചു വിതരണം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കടുത്ത നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ചര്‍മ്മത്തില്‍ ഗുരുതരമായ പാടുകള്‍, ആന്തരിക അവയവങ്ങളുടെ തകരാറുകള്‍, മറ്റ് മാരകമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന പാക് നിര്‍മ്മിത ക്രീമുകള്‍ ഒരു കാരണവശാലും പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്കുന്നു.
അംഗീകൃത ലൈസന്‍സില്ലാതെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനം തടയാന്‍ സംസ്ഥാനത്തുടനീളം റെയ്ഡുകള്‍ തുടരുകയാണ്.
പൊതുജനങ്ങള്‍ക്ക് സംശയാസ്പദമായ ഇത്തരം ബ്യൂട്ടി ക്രീമുകളെക്കുറിച്ചോ മറ്റ് അനധികൃത കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളെക്കുറിച്ചോ വിവരങ്ങള്‍ ലഭിച്ചാല്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ 18004253182 വഴി നേരിട്ട് പരാതിപ്പെടാവുന്നതാണ്.
RELATED STORIES
വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച ഹരിപ്പാട് സ്വദേശി കസ്റ്റഡിയിൽ - കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ശബാനയെ തേടി ശരത് കൃഷ്ണന് എത്തുകയും, പെട്ടെന്ന് തന്നെ ആയുധമെടുത്ത് വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെട്ടേറ്റ് ചോരവാര്‍ന്ന് വീണ ശബാനയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
News Desk13-Aug-2026സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ തുറന്നടിച്ചുള്ള വിമർശനം - എന്നെക്കൊണ്ട് കൂടുതൽ വാ തുറപ്പിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്,” കെ ബി ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. നിർണ്ണായക രേഖകൾ കൈവശമുണ്ട് എന്നും, എൻ.എസ്.എസിനെ തകർക്കാൻ താൻ ഒരിക്കലും ശ്രമിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ബദൽ സംഘടന രൂപീകരിക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
News Desk13-Aug-2026രാജ്യത്ത് സ്മാർട്ട് വൈദ്യുതി മീറ്റർ പദ്ധതി അതിവേഗത്തിലാക്കാൻ കേന്ദ്രം - സംസ്ഥാനങ്ങളിൽ വൈദ്യുതി കുടിശ്ശിക കുറയ്ക്കാനും സാമ്പത്തിക ചോർച്ച തടയാനും ഇത്തരം പരിഷ്കാരങ്ങൾ ആവശ്യമാണ്. വ്യവസായ ആവശ്യങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും സ്മാർട്ട് മീറ്ററുകൾ മുൻഗണനാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കേന്ദ്ര ഗവൺമെന്റ് കടന്നേക്കാം.
News Desk13-Aug-2026ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരണത്തിന് കീഴടങ്ങി - ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റെജിമോൾ (52) ഒടുവിൽ മരണത്തിന് കീഴടങ്ങി. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഒരു വാഹനാപകടത്തിൽ മരിച്ചതാണ്. ആ തളർച്ചയിൽ നിന്നും മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും വളർത്താനുമായി ഈ അമ്മ പോരാടുകയായിരുന്നു. വീടിനടുത്തുള്ള 'സ്റ്റാർ ഹാഫ്കുക്ക്ഡ്' എന്ന ചപ്പാത്തിക്കടയായിരുന്നു ആ കുടുംബത്തിന്റെ ജീവനോപാധി. കഴിഞ്ഞ ശനിയാഴ്ച രാവിലെ മാവ് കുഴയ്ക്കുന്നതിനിടയിലാണ് റെജിമോളുടെ കൈ അബദ്ധത്തിൽ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും
News Desk12-Aug-2026ഹോട്ടല്‍ വൈഫൈ ശൃംഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ സൈബര്‍ ആക്രമണം - കൂടാതെ, സിസ്റ്റം ഒപ്റ്റിമൈസേഷന്‍ ടൂളുകള്‍ , നെറ്റ്വര്‍ക്ക് ഡയഗ്നോസ്റ്റിക് ടൂളുകള്‍ , ബ്രൗസര്‍ അപ്ഡേറ്റുകള് , പിഡിഎഫ് വ്യൂവര്‍ ഇന്‍സ്റ്റാളറുകള്‍ എന്നിവയുടെ പേരിലും വ്യാജ പോപ്പ്-അപ്പ് സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ മുന്നില്‍ തെളിയാം. പൊതു വൈഫൈ ശൃംഖലകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിക്കുന്നു. ഹോട്ടലുകളിലെയും മറ്റും വൈഫൈക്ക് പകരം സ്വന്തം ഫോണിലെ സെല്ലുലാര്‍ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ലോഗിന്‍ ചെയ്യുന്ന വേളയില്‍ പോപ്പ്-അപ്പ് സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഒരു സോഫ്റ്റ്വെയര് അപ്ഡേറ്റും ഡൗണ്‍ലോഡ്
News Desk10-Aug-2026സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ - അർജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടൊന്നുമില്ലെന്നും അവൻ തന്നെയാണ് പേടിച്ച് പല ദിക്കിലേക്ക് ഓടി ഒളിച്ചതെന്നും എഡിജിപി പി. വിജയൻ : സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ ; കമന്റും ലൈക്കും ഇട്ടവർക്കുള്ള പണി പുറകെ
News Desk10-Aug-2026ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് പദ്മശ്രീ ചെറുവയല്‍ രാമന് - പദ്മശ്രീ കെ. വിശ്വനാഥന് (മിത്രാനികേതന്) മെമ്മോറിയല്‍ നെല്ക്കതിര് അവാര്‍ഡ് നെന്മേനി നെല്‍ ഉത്പാദക പാടശേഖര സമിതി, മികച്ച ജൈവ കര്‍ഷകനായി ഷാജഹാന് വി.വൈ. അര്‍ഹനായി. മികച്ച യുവകര്ഷകന് ഹാഷിഖ്. കെ, ഹൈടെക് കര്ഷകന് പുഷ്പഹാസ്. പി, കര്‍ഷകജ്യോതി കിഷോര്‍. വി,
News Desk10-Aug-2026ഷഫീക്ക് ആനപ്പാറ നിര്യാതനായി - പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ഷഫീക്ക് ആനപ്പാറ നിര്യാതനായി. മുൻ തണ്ണിത്തോട് സബ് ഇൻസ്പെക്ടർ(എസ്.ഐ) ഷെരീഫിൻ്റെ മകനാണ് പരേതൻ.
News Desk09-Aug-2026ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി - ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
News Desk09-Aug-2026കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു - ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പാപ്പന്റെ തലയ്ക്ക് അടിയേറ്റ് നിലത്ത് വീഴുകയായിരുന്നു. സംഭവം നടന്നയുടനെ അദ്ദേഹത്തെ കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
News Desk08-Aug-2026മുഖ്യമന്ത്രി അമേരിക്കൻ അംബാസഡർ സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി - തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖ-അധിഷ്ഠിത വികസനം എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള കേന്ദ്രമെന്ന നിലയിൽ കേരളത്തിനുള്ള വർധിച്ചുവരുന്ന സാധ്യതകളെ പറ്റിയും മുഖ്യമന്ത്രി അംബാസഡറോട് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഇതിൽ മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്നു. അമേരിക്കൻ കമ്പനികളും കേരളവും
News Desk08-Aug-2026കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല ; കോൺഗ്രസിൽ കസേരകളി - മത്സരത്തിൽ നിന്ന് മാറി നിന്ന കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം കിട്ടാനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കെപിസിസി അധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനവും നിലച്ച മട്ടാണ്.
News Desk08-Aug-2026തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു - ബ്രദർ സണ്ണി വർഗ്ഗീസ്, ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ. തോമസിന് നൽകി പ്രകാശനം ചെയ്യുകയും ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ബൈബിളിൽ സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാത്തവർക്കും വീട്ടിൽ ഇരുന്ന് ദൈവവചനം പഠിക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം. 1100 പേജുകൾ; ബൈബിൾ പേപ്പർ പ്രിൻ്റിങ്.
News Desk07-Aug-2026ആകാശത്ത് വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ - വിമാനം ലാൻഡ് ചെയ്യാൻ ഏകദേശം അര മണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. എമർജൻസി എക്സിറ്റ് വാതിലിന് സമീപം ഇരുന്ന പാലക്കാട് സ്വദേശിയായ ജംഷീർ എന്ന യുവാവ് ആദ്യം എമർജൻസി ഡോറിന്റെ വിൻഡോ പാനലിലെ ഒരു ഗ്ലാസ് തകർത്തു. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
News Desk07-Aug-2026ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം - ഹര്‍ജിക്കാരനായ യുവാവിനെതിരെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസിന്റെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളില്‍
News Desk05-Aug-2026വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ - മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടത്തിയത് രാഷ്ട്രീയ നാടകവും ഫോട്ടോ ഷൂട്ടും മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. സി. വിഷ്ണുനാഥ് റസ്റ്റ് ഹൗസിൽ റൂമെടുത്ത് ഉറങ്ങുകയാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ
News Desk05-Aug-2026മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് - ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്.
News Desk05-Aug-2026മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് വാട്ട്സ് ആപ്പ് ‘റിവ്യൂവിലാക്കി - നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയിക്കും, എന്ന
News Desk04-Aug-2026കനത്ത മഴ; മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു - പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി എസ് സി ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്
News Desk04-Aug-2026സ്ഥിതിഗതികൾ നിയന്ത്രണവിധേയം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ - ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. 165 ഹെക്ടർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. പത്തനംതിട്ട ജില്ലയിലെ സാഹചര്യം നേരിടാൻ
News Desk03-Aug-2026



















