79-ാമത് പി.വൈ.പി.എ. ജനറൽ യൂത്ത് ക്യാമ്പ് ഡിസംബർ 21 മുതൽ കോഴിക്കോട്ട്; ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട്: കേരള സ്റ്റേറ്റ് പെന്തെക്കോസ്തൽ യങ് പീപ്പിൾസ് അസോസിയേഷന്റെ (പി.വൈ.പി.എ.) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 79-ാമത് ജനറൽ യൂത്ത് ക്യാമ്പ് ‘എൻറൂട്ട് സീസൺ 4’ (ENROUTE SEASON 4) 2026 ഡിസംബർ 21 മുതൽ 24 വരെ കോഴിക്കോട് നടക്കാവ് ഗവ. വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ നടക്കും. ക്യാമ്പിന്റെ ഔദ്യോഗിക ബ്രോഷർ നവംബർ 24-ന് പ്രകാശനം ചെയ്തു.

‘ബദൽ – സ്റ്റാൻഡ് ഡിഫറന്റ്’ (BADAL – STAND DIFFERENT) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ‘A Different Spirit. A Different Standard’ എന്ന സന്ദേശത്തിലൂടെ യുവജനങ്ങളിൽ വ്യത്യസ്തമായ ആത്മീയ കാഴ്ചപ്പാടും ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതശൈലിയും വളർത്തുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

ആത്മീയ ഉണർവിനും ആരാധനയ്ക്കും ക്രൈസ്തവ കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകുന്ന ചതുര്‍ദിന ക്യാമ്പ് യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസജീവിതത്തിന്റെ ശക്തീകരണത്തിനും വേദിയൊരുക്കും.


ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 250 രൂപയാണ് പ്രീ-രജിസ്ട്രേഷൻ ഫീസ്. താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്:
https://v2.etalenter.com/v2/Public/Event/enroute-season-4

രജിസ്ട്രേഷൻ സഹായത്തിന്: 75101 01421, 79072 30961.

ആത്മീയ നവീകരണത്തിന്റെയും ആരാധനയുടെയും സഹോദര കൂട്ടായ്മയുടെയും അനുഗ്രഹീത ദിനങ്ങളായി മാറുന്ന ഈ യുവജന സംഗമത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കേരള സ്റ്റേറ്റ് പി.വൈ.പി.എ. ഭാരവാഹികൾ സ്വാഗതം ചെയ്തു.

ലാൻഡ്‌വേ ന്യൂസ് | കോഴിക്കോട്

RELATED STORIES