ഭാരത് ജോഡോ യാത്രയിൽ നിന്ന് ലീവെടുത്ത് രാഹുൽഗാന്ധി

ഭാരത് ജോഡോ യാത്ര ഒഴിവാക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്ച്ച ഡൽഹിയിലേക്ക് മടങ്ങി. കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല. രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ ആര് ജാഥ നയിക്കുമെന്ന് തീരുമാനമായിട്ടില്ല. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നടപടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. രാഹുൽ 24 ന് സഹോദരി പ്രിയങ്കയോടൊപ്പം തിരിച്ചെത്തി ജാഥയിൽ വീണ്ടും പങ്കുച്ചേരും.


അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള പ്രക്രിയ 24ന് ആരംഭിച്ച് 30 ന് അവസാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർഥികളുടെ ലിസ്റ്റ് ഒക്ടോബർ 8 ന് വൈകീട്ട് 5ന് പുറത്തുവിടും. ഒക്ടോബർ 17 നാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 19ന് നടക്കും. ജാഥയ്ക്കിടയിൽ രാഹുൽ മടങ്ങില്ലെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചന നൽകിയിരുന്നു എന്നാൽ പെട്ടെന്നാണ് തീരുമാനം മാറ്റിയത്. കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ഡൽഹി യാത്രയെന്നത് ശ്രദ്ധേയമാണ്. പോപ്പുലർഫ്രണ്ടിന്റെ അനിഷ്ടം ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്ന് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നു.

RELATED STORIES