പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധവുമായി എ.എം. ആരിഫ്

പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡ് ഏകപക്ഷീയമാണെന്നും ഈ സംഘടനയെ മാത്രം ലക്ഷ്യംവെയ്ക്കുന്നത് സദുദ്ദേശപരമല്ലെന്നും എംപി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ് ഏകപക്ഷീയമാണ്. തീവ്രവാദ പ്രവര്‍ത്തനം നടത്തിയ ധാരാളം സംഭവങ്ങളില്‍ പങ്കാളികളായിട്ടുള്ള വിവിധ സംഘടനകളുടെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇവിടെയൊന്നും റെയ്ഡ് നടത്താതെ പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം ലക്ഷ്യമിടുന്നത് ശരിയല്ല എ.എം ആരിഫ് കൂട്ടിച്ചേര്‍ത്തു.


അര്‍ദ്ധരാത്രി മുതലാണ് കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ ആളുകളെ റിക്രൂട്ട് ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാനത്തെ 22 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു.

RELATED STORIES