വാർഷിക യോഗം നടത്തി
Reporter: News Desk 28-Sep-20223,017

V4 കൊച്ചിയുടെ രണ്ടാം വാർഷിക യോഗം ഫോർട്ട് കൊച്ചിയിൽ നടത്തിയ അവസരത്തിൽ V4 പീപ്പിൾ പാർട്ടിയും, വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടിയും സംസ്ഥാനത്താകെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒരറ്റ നവ ബദൽ രാഷ്ട്രീയ പാർട്ടിയായി മാറുക എന്ന ലക്ഷ്യം ഇന്ന് 25 സെപ്റ്റംബർ 2022-ന്, ഫോർട്ട് കൊച്ചിയിൽ രണ്ട് സംഘടനകളുടെയും ഭാരവാഹികൾ സംയുക്തമായി പ്രഖ്യാപിച്ചു.
ഇതിനായി വൺ ഇന്ത്യ വൺ പീപ്പിൾ -
V4 പീപ്പിൾ സംയുക്ത കമ്മിറ്റി രൂപീകരിക്കും എന്നും പ്രഖ്യാപിച്ചു. അടുത്ത
സംയുക്ത യോഗം തിരുവനന്തപുരത്ത് നടത്തുന്നതായിരിക്കും. കൊച്ചിയിൽ നടത്തിയ യോഗത്തിൽ V4 പീപ്പിൾ ഭാരവാഹികളായ നിപുൺ ചെറിയാൻ, ബിജു ജോൺ, നെൽസൺ മാത്യു,
സാജൻ അസീസ്, മിർണ സൈമൺ, രാജേഷ് രാജ്,
ഐസക് ചാക്കോ എന്നിവർ സംസാരിച്ചു. വൺ ഇന്ത്യ വൺ പീപ്പിൾ
ഭാരവാഹികളായ സ്റ്റേറ്റ് പ്രസിഡന്റ്- റോജർ സെബാസ്റ്റ്യൻ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്- പോൾ ജേക്കബ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് - ഹരി മാധവ്,പാർട്ടി രക്ഷാധികാരി - സുജി മാസ്റ്റർ, സ്റ്റേറ്റ് കോർഡിനേറ്റർ -
സിയാദ് പറമ്പിൽ എന്നിവർ സംസാരിച്ചു. പാർട്ടി നാഷണൽ കോർഡിനേറ്റർ ശ്രീ. ബിനു ജെ. പി, പാർട്ടി ട്രഷറാർ ശ്രീ ടോം
മാത്യു,
മറ്റു സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തിൽ
സന്നിതരായിരുന്നു.
വൺ ഇന്ത്യ വൺ പീപ്പിൾ
പാർട്ടിയും ,
V4 പീപ്പിൾ പാർട്ടിയും സംയുക്തമായി നടത്തുന്ന പ്രഖ്യാപനം നമ്മുടെ
രാജ്യത്ത് നവ ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അടിയന്തര
ആവശ്യമാണ്. ഇതിനായി ജനകീയ പ്രസ്ഥാനങ്ങൾ ഒന്നിക്കേണ്ടതുണ്ട്. ഈ ഉദ്ദേശ
ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്നതിന് വേണ്ടി വൺ ഇന്ത്യ വൺ പീപ്പിൾ സംഘടനയും V4 പീപ്പിൾ സംഘടനയും സംയുക്തമായി കർമ്മ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്. അധികാരം
ജനങ്ങളിലേക്ക് എന്ന ജനാതിപത്യ ലക്‌ഷ്യം സാക്ഷാത്കരിക്കാൻ സമാന ചിന്താഗതിക്കാരായ
സംഘടനകളെയും വ്യക്തികളെയും കണ്ടെത്തി യോജിപ്പിച്ച് പ്രവർത്തനം ശക്തമാക്കും.