ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം,                              ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ആർ. ഏബ്രഹാം പവ്വർ വിഷൻ റ്റി.വി മാനേജിംഗ് ഡയറക്ടറാണ്.                        ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പി ചുമതലയേറ്റു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഷൻ റെസ്ക്യൂവിൻ്റെ പ്രസിഡൻ്റായ പാസ്റ്റർ ബിജു തമ്പി പാസ്റ്റർ വി. എ തമ്പിയുടെ മൂത്ത മകനാണ്.                      വൈസ് പ്രസിഡൻ്റായി പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (മുംബൈ) ചുമതലയേറ്റു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ആദ്യ സഭകളിൽ ഒന്നായ തൈമറവുംകര സഭയിൽ നിന്നും ആദ്യമായി സുവിശേഷവേലയ്ക്ക് ഇറങ്ങിയ കർത്തൃദാസൻ കഴിഞ്ഞ അൻപതിൽ പരം വർഷങ്ങളായി ദൈവവേലയിലായിരിക്കുന്നു. കഴിഞ്ഞ 35 വർഷങ്ങളായി മുംബൈ വിക്രോളി സഭാശുശ്രൂഷകനാണ്.  ജനറൽ ട്രഷറാറായി ചുമതലയേറ്റ പാസ്റ്റർ നൂറുദ്ദീൻ മുള്ള 1985 മുതൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു. അനുഗ്രഹീത പ്രസംഗകനായ കർത്തൃദാസൻ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് പ്രസിഡൻ്റും ബൽഗാം സഭാ സീനിയർ ശുശ്രൂഷകനുമാണ്.                                          സെപ്റ്റംബർ 29ന് ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ കൂടിയ നാഷണൽ എക്സിക്യൂട്ടീവ് മീറ്റിംഗിൽ  സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എം കുരുവിള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.                           


RELATED STORIES

  • മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി - അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും

    സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ - നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിപിഐഎം ബന്ധം അവസാനിപ്പിക്കാന്‍ കാരണമെന്ന് കെ കെ കുഞ്ഞൻ പ്രതികരിച്ചു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് അവഗണന നേരിട്ടു. പരിഹാസ പാത്രമായി

    കണ്ണൂരിൽ ആദ്യരാത്രി നവവധുവിന്റെ 30 പവൻ കവർന്നത് വരന്റെ ബന്ധു - പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി സ്വർണം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പലിയേരി സ്വദേശി എ കെ അർജ്ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ചയുടെ സ്വർണാഭരണങ്ങളാണ്

    വിരുന്ന് വന്ന രണ്ടരവയസ്സുകാരന് ദാരുണാന്ത്യം - അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ്

    എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി - നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ. മൃതദേഹം ഹരിപ്പാട് ​ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

    പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി - കറാച്ചിക്കു പിന്നാലെ റാവല്‍പിണ്ടിയിലും ആക്രമണം നടത്തിയെന്നാണ് വിവരം. പാകിസ്താനെതിരെ വ്യോമസേനയും കറാച്ചി തുറമുഖത്തില്‍ കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ പാക് നാവിക താവളം ഇന്ത്യ ആക്രമിച്ചു തകര്‍ത്തുവെന്നാണ് വിവരം.

    മൗലാന മസൂദ് അസറിന്റെ കുടുംബം കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചു, താനും കൂടി മരിച്ചിരുന്നെങ്കിലെന്ന് പ്രതികരണം - തന്റെ കുടുംബത്തിലെ 10 അംഗങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോള്‍ മസൂദ് അസർ സ്ഥിരീകരിച്ചിരിക്കുന്നത്. കുടംബത്തോടൊപ്പം ഉണ്ടായിരുന്ന നാല് സഹായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ബിബിസി ഉർദു ആണ് അസറിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ കൂടി കൊല്ലപ്പെട്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്നും അസർ പ്രതികരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അസറിന്റെ അടുത്ത സഹായിയും ഇയാളുടെ മാതാവും മറ്റ് രണ്ട് സഹായികളും കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അസറിന്റെ സഹോദരന്റെ മകനും കൊടും തീവ്രവാദിയും ആയ റൗഫ് അസ്ഗറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താനിലെ ബഹാവല്‍പുരില്‍ നടത്തിയ ആക്രമണത്തില്‍ ആണ് ഇവർ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ബഹാവല്‍പുർ. ഇവിടത്തെ സുബ്ഹാൻ അള്ള കോംപ്ലക്‌സിന് നേർക്ക് നടത്തിയ ആക്രമണം ഓപ്പറേഷൻ സിന്ദൂരിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആക്രമണങ്ങളില്‍ ഒന്നാണ്. മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെ മരണത്തില്‍ വിലാപ യാത്ര നടത്തുമെന്നും വാർത്തകളുണ്ട്. ഇന്ന് വൈകീട്ട് നാല് മണിക്ക് ആയിരിക്കും വിലാപയാത്ര എന്നാണ് മാധ്യമ റിപ്പോർട്ടുകള്‍. വലിയ ക്രൂരതയാണ് ഇത്, എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു, ഇനി ആരും ദയ പ്രതീക്ഷിക്കേണ്ടതില്ലെന്നും മസൂദ് അസർ പ്രസ്താവനയില്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചിട്ടും ഉണ്ട്.

    പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ- ഇന്ന് സര്‍വകക്ഷിയോഗം - ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അടിയന്തര യോഗം ചേര്‍ന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിര്‍ത്തി ജില്ലകള്‍ക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകള്‍ക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കും. കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ശ്രീനഗര്‍ വിമാനത്താവളം ഇന്നും അടച്ചിടും. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ, നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ജമ്മു കശ്മീരില്‍ തുടരുന്ന പാക് പ്രകോപനത്തിലെ തുടര്‍നീര്‍ക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

    മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി - സുരക്ഷാ ഏജന്‍സികള്‍ ഉടനടി അടിയന്തര നടപടികള്‍ ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്താവളത്തില്‍ പരിശോധനകളും മറ്റ് മുന്‍കരുതല്‍ നടപടികളും ആരംഭിച്ചു. ബോംബ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്

    അനുമതിയില്ലാതെ ഇന്ദിരാഭവനില്‍ കയറരുത്; കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്ക് - ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തക

    എൻ പ്രശാന്ത് ഐഎഎസിന് തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി - ഇതേത്തുട‍‍ർന്ന് അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. എന്നാൽ പ്രശാന്തിനെ നേരിട്ട് കേൾക്കുന്നതിന് വേണ്ടിയും പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം ഉണ്ടായിരുന്നതിനാൽ ചീഫ് സെക്രട്ടറി പ്രശാന്തിനെ

    മുൻ മന്ത്രി പി ജെ ജോസഫ് ഇനി ഓട്ടോയിൽ സഞ്ചരിക്കും ;മോൻസ് ജോസഫ് എം എൽ എ യും ഓട്ടോയിൽ തന്നെ - കോൺഗ്രസ് പ്രവർത്തകരുടെ നിസ്വാർത്ഥ പ്രവർത്തനമാണ് ഫ്രാൻസിസ് ജോർജിന്റെ വിജയത്തിന്റെ ആണിക്കല്ലായി മാറിയത് .രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം ഇത്രയും ഒരുമയോടെ കോൺഗ്രസ്

    ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തും ;18’19 തീയതികളിലെ താമസം കുമരകത്ത് - ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു.രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി

    ഇടുക്കിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച്‌ അപകടം, യുവാവ് മരിച്ചു - ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്

    ട്രെക്കില്‍ നിന്ന് റോഡില്‍ വീണത് മൂര്‍ച്ചയേറിയ ഇരുമ്പ്‌ കഷ്ണങ്ങള്‍; പഞ്ചറായത് മൂന്നൂറിലേറെ വാഹനങ്ങള്‍ - പോലീസും ന്യൂ സൗത്ത് വെയില്‍സിനായുള്ള ഗതാഗത വിഭാഗവും പ്രശ്നപരിഹാരത്തിനെത്തി. ഒരു വാഹനത്തില്‍ നിന്ന് മൂർച്ചയേറിയ ഇരുമ്പ്‌ മാലിന്യങ്ങള്‍ റോഡില്‍ വീണതായി ഗതാഗത

    കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ - കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഇതുസംബന്ധിച്ച് കെ സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്.

    കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ - കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഇതുസംബന്ധിച്ച് കെ സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്.

    എകെജി സെന്ററിന് ഇനി മുതൽ പുതിയ മേൽവിലാസം - ഏപ്രിൽ 23 നാണ് സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചത്. നിലവില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ കെ ജി സ്മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എന്‍ എസ്

    സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു - സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്