അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
Reporter: News Desk 03-Oct-20223,227

ദുബായ്: പ്രവാസി വ്യപാരപ്രമുഖനും മനുഷ്യ സ്നേഹിയും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഇന്നലെ (ഞായറാഴ്ച) രാത്രിയായിരുന്നു അന്ത്യം.
അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. തൃശൂര്‍
മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ
ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ഇന്ദിര. മക്കള്‍: ഡോ. മഞ്ജു,
ശ്രീകാന്ത്.