മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന ഹിമാചൽ പ്രദേശ് പോലീസിന്റെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു

ബുധനാഴ്ച പ്രധാനമന്ത്രി പങ്കെടുത്ത ബിലാസ്പുര്‍ റാലി റിപ്പോർട്ട് ചെയ്യാൻ വരുന്നവർ സ്വഭാവ സർട്ടിഫിക്കറ്റുമായി വരണമെന്നാണ് എസ്.പി. ദിവാകർ ശർമ്മ ഉത്തവരവിറക്കിയത്.


സെപ്റ്റംബർ 29 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോൺഗ്രസും എഎപിയും രംഗത്തെത്തിയിരുന്നു. ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന പൊലീസ് മേധാവി സഞ്ജയ് കുണ്ടു അറിയിച്ചു. എല്ലാ മാധ്യമ പ്രവർത്തകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES