കോട്ടയം ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കോട്ടയം മാങ്ങാനം സ്വദേശികളായ ബിബിന്‍, ബിനോയ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.


കേസില്‍ മാങ്ങാനം സ്വദേശി വരുണ്‍കുമാര്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബിന്ദുമോന്‍ എന്ന യുവാവിനെയാണ് പ്രതികള്‍ കൊലപ്പെടുത്തി തറപൊളിച്ച് കുഴിച്ചുമൂടിയത്. മുത്തുകുമാര്‍ എന്നയാളാണ് കേസിലെ പ്രധാന്രപതി. തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. ബിബിനും ബിനോയിയുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം.

RELATED STORIES