കെ സ്വിഫ്റ്റ്‌ ബസുകളുടെ വേഗപരിധി പുന:പരിശോധിക്കുമെന്ന് ഗതാ​ഗതമന്ത്രി ആന്റണി രാജു

കെ സ്വിഫ്റ്റ്‌ ബസുകളുടെ വേഗപരിധി ഇപ്പോൾ 110 കിലോമീറ്റ‍ർ ആണ്. ഇത് നിയമങ്ങൾക്ക് എതിരാണ്. അതിനാൽ തന്നെ ബസുകളുടെ വേഗപരിധി കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുന:പരിശോധിക്കുമെന്നും ​ഗതാ​ഗതമന്ത്രി ആന്റണി രാജു പറഞ്ഞു.


മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധന പരാജയപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി ആൻ്റണി രാജു പറഞ്ഞു. ഫിറ്റ്നസ് പരിശോധയ്ക്കുശേഷം വാഹനങ്ങളിൽ നിന്നും സ്പീഡ്ഗവർണർ അഴിച്ചുമാറ്റുകയാണ്. ഇതിന് ഡീലർമാരുടെ സഹായവും ലഭിക്കുന്നു. സ്പീഡ്ഗവർണർ തട്ടിപ്പിൽ ഡീലർമാർക്കുകൂടി പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ്ഡ്രൈവറുടെ അനാസ്ഥ എന്നാണ് പ്രാഥമിക നിഗമനം. മുന്നില്‍ പോയ കെഎസ്ആര്‍ടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തില്‍ ആണെന്നും മന്ത്രി പറഞ്ഞു.

RELATED STORIES