എ.ഐ. ക്യാമറകൾ ജൂൺ അഞ്ചുമുതൽ പിഴ ചുമത്തും

തിരുവനന്തപുരം: ഗതാഗത മന്ത്രി മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്യാമറകളുടെ പരിശോധനയും നടപടിക്രമങ്ങളും പൂർത്തിയായി. പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ക്യാമറകളുടെ ക്ഷമത പരിശോധിക്കുന്ന സാങ്കേതികസമിതി റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. എ ഐ സംവിധാനത്തിൽ പിഴവൊന്നും കണ്ടെത്തിയിട്ടില്ല. കേടാകുന്ന ക്യാമറകൾ നിശ്ചിതസമയത്തിനുള്ളിൽ നന്നാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റുമായി കേടാകുന്ന ക്യാമറകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർവാഹനവകുപ്പ് സഹായം നൽകും. കെ.എസ്.ഇ.ബി.യുടെ മാതൃകയിൽ വാഹനാപകടങ്ങളിൽ ക്യാമറപോസ്റ്റുകൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷമേ വാഹനം വിട്ടുകൊടുക്കൂ

RELATED STORIES