സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചിരിക്കുന്നത്. ജനങ്ങളുമായി സംസാരിച്ചതിന് ശേഷം വൈദ്യുതി ബില്ലിലെ ഇളവില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. മെയില്‍ വൈദ്യുതി ബില്ലിലെ ഇന്ധന സര്‍ചാര്‍ജ് സംബന്ധിച്ചും ജനങ്ങളില്‍ നിന്നും നിര്‍ദേശം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ബില്ലെത്ര വന്നാലും ആദ്യത്തെ 100 യൂണിറ്റിന് വൈദ്യുതി ചാര്‍ജൊന്നും നല്‍കേണ്ടതില്ല. ഇതോടെ 200 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കും. 200 യൂണിറ്റ് വരെ ഫിക്‌സഡ് ചാര്‍ജുകളും ഇന്ധന സര്‍ചാര്‍ജും മറ്റ് ചാര്‍ജുകളും ഒഴിവാക്കുമെന്നും ഗെഹ്‌ലോട്ട് കൂട്ടിചേര്‍ത്തു.

RELATED STORIES